എന്റെ ഭർത്താവ് മൃഗസംരക്ഷണ വകുപ്പിൽ ജൂണിയർ സൂപ്രണ്ടായി ജോലി നോക്കിവരവേ 15- 8- 2019ൽ കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് മരണമടഞ്ഞു. അദ്ദേഹത്തിന്റെ മെഡിക്കൽ റീഇംബേഴ്സ്മെന്റ് മരിക്കുന്നതിനുമുന്പ് ഭാഗികമായി ലഭിച്ചിരുന്നു. ഇനിയും ബാക്കി ലഭിക്കുവാനുള്ള റീ ഇംബേഴ്സ്മെന്റ് ക്ലെയിം ലഭിക്കാൻ അർഹതയുണ്ടോ?
മുംതാസ്, കൊല്ലം
കേരള ഗവ. മെഡിക്കൽ അറ്റൻഡൻസ് റൂൾസ് 1960 ചട്ടം 9/5 പ്രകാരം മരിച്ചുപോയ ഭർത്താവിന്റെ ചികിത്സാ ചെലവുകൾ റീ ഇംബേഴ്സ് ചെയ്തു കിട്ടുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ താങ്കൾക്കും അർഹതയുണ്ട്. ഭർത്താവ് അവസാനം ജോലി ചെയ്ത ഓഫീസ് മേധാവിക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
ചികിത്സാച്ചെലവ് ലഭിക്കും
02:59 PM Dec 03, 2019 | Deepika.com