+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹയർ എ മെഡിക് ലോഗോ പ്രകാശനം ചെയ്തു

മെൽബണ്‍: ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ പ്രവാസി മലയാളികളുടെ പുതിയ സംരംഭമായ ഹയർ എ മെഡിക് മെൽബണ്‍ സീറോ മലബാർ രൂപതാധ്യഷൻ മാർ ബോസ്കോ പുത്തൂർ ആശിർവാദം നിർവഹിച്ചു ലോഗോ പ്രകാശനം ചെയ്തു. അതിനൂതന വിവര സാങ
ഹയർ എ മെഡിക് ലോഗോ പ്രകാശനം ചെയ്തു
മെൽബണ്‍: ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ പ്രവാസി മലയാളികളുടെ പുതിയ സംരംഭമായ ഹയർ എ മെഡിക് മെൽബണ്‍ സീറോ മലബാർ രൂപതാധ്യഷൻ മാർ ബോസ്കോ പുത്തൂർ ആശിർവാദം നിർവഹിച്ചു ലോഗോ പ്രകാശനം ചെയ്തു.

അതിനൂതന വിവര സാങ്കേതിക വിദ്യയും മികവാർന്ന പ്രഫഷണലിസവും കൈ കോർക്കുന്ന ഹയർ എ മെഡിക് എന്ന സംരംഭം ആരോഗ്യരംഗത്ത് ഒരു മുതൽകൂട്ട് ആകട്ടെ എന്നു മാർ പുത്തൂർ ആശംസിച്ചു.

ആരോഗ്യമേഖലയിൽ ഇന്നു നേരിടുന്ന മെഡിക്കൽ പ്രഫഷണലുകളുടെ ക്ഷാമം പരിഹരിക്കുന്നതിനു ഉന്നം വച്ചായിരിക്കും കന്പനിയുടെ പ്രവർത്തനം.

നഴ്സിംഗ് ടെക്നീഷ്യൻസ്, സപ്പോർട്ട് സർവീസസ് തുടങ്ങിയ പ്രഫഷണലുകളെ ദിവസ വേതന അടിസ്ഥാനത്തിൽ കന്പനി വിവിധ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഡിസേബിളിറ്റി ഹോമുകളിലും നിയമിക്കുന്നു.

ആരോഗ്യ രംഗത്ത് പ്രവർത്തന പരിചയമുള്ള യുവ മലയാളികളുടെ പുതിയ സംരംഭമായ നഴ്സസ്, എച്ച്ആർ, ഐടി, സെയിൽസ് പ്രഫഷണലുകൾ അടങ്ങുന്നതാണ് ഇതിന്‍റെ നേതൃത്വം.