+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഡ്നി മാർത്തോമ്മ ഇടവകയ്ക്ക് പുതിയ ദേവാലയം

സിഡ്നി: ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ സിഡ്നി ബെഥേൽ മാർത്തോമ്മ ഇടവകയ്ക്ക് സ്വപ്ന സാത്ഷാൽക്കരമായ പുതിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം മാർച്ച് 11 നു (ഞായർ) വൈകുന്നേരം നാലിനു നടക്കും. മാർത്തോമ്മ സഭ പര
സിഡ്നി  മാർത്തോമ്മ ഇടവകയ്ക്ക് പുതിയ ദേവാലയം
സിഡ്നി: ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ സിഡ്നി ബെഥേൽ മാർത്തോമ്മ ഇടവകയ്ക്ക് സ്വപ്ന സാത്ഷാൽക്കരമായ പുതിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം മാർച്ച് 11 നു (ഞായർ) വൈകുന്നേരം നാലിനു നടക്കും. മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ സിഡ്നിയിലെ വിവിധ ക്രൈസ്തവ നേതാക്ക·ാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ശിലാസ്ഥാപന കർമം നിർവഹിക്കും.

ഇടവക സ്വന്തമായി വാങ്ങിയ ഹോഴ്സിലി പാർക്കിലുള്ള സ്ഥലത്താണ് ശിലാസ്ഥാപന ശുശ്രൂഷകൾ നടക്കുക. 400 പേർക്കിരിക്കാവുന്ന ദേവാലയം, ഓഡിറ്റോറിയം, കാർപാർക്കിംഗ്, സണ്‍ഡേസ്കൂൾ ക്ലാസുകൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ദേവാലയ സമുച്ചയത്തിന്‍റെ നിർമാണത്തിന് ഇതോടെ തുടക്കമാകും.

ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യന്നതായി വികാരി റവ. തോമസ് കോശി, സെക്രട്ടറി എബ്രഹാം ജോർജ്, കണ്‍വീനർ ജീവൻ ജേക്കബ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജയിംസ് ചാക്കോ