+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൾട്ടികൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ 10 ന്; ഒരുക്കങ്ങൾ പൂർത്തിയായി

ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷനും ബ്രിസ്ബേൻ സിറ്റി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവലിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 10 നു (ശനി)
മൾട്ടികൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ 10 ന്; ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷനും ബ്രിസ്ബേൻ സിറ്റി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവലിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി.

മാർച്ച് 10 നു (ശനി) ഉച്ചകഴിഞ്ഞു രണ്ടു മുതൽ 8 വരെ സ്റ്റാഫോർഡ്, 38 ആപ്പിൾ ബി റോഡിലുള്ള കീയോംഗ് പാർക്കിലാണ് ആഘോഷങ്ങൾ. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള കലാ, സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഭക്ഷണ പാനീയങ്ങളുടെ പ്രദർശനവും വില്പനയും ഇതോടൊപ്പം നടക്കും.

ബ്രിസ്ബേൻ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ടോജോ തോമസിന്‍റെയും സെക്രട്ടറി എൽദോ തോമസിന്‍റെയും നേതൃത്വത്തിലുള്ള സ്വാഗത സംഘം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.

റിപ്പോർട്ട്: ജോളി കരുമത്തി