+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൂതന പദ്ധതികളുമായി കാൻബറ മലയാളി അസോസിയേഷൻ

കാൻബറ: നൂതന പദ്ധതികളുമായി കാൻബറ മലയാളി അസോസിയേഷൻ രംഗത്തുവന്നു. എല്ലാ അംഗങ്ങൾക്കും മെംബർഷിപ്പ് കാർഡ് ഏർപ്പെടുത്തിയ അസോസിയേഷൻ ഈ കാർഡ് ഉപയോഗിച്ച് കാൻബറയിലെ പ്രമുഖ ഷോപ്പുകളിലും നാട്ടിൽ അവധിക്ക് എത്തുന
നൂതന പദ്ധതികളുമായി കാൻബറ മലയാളി അസോസിയേഷൻ
കാൻബറ: നൂതന പദ്ധതികളുമായി കാൻബറ മലയാളി അസോസിയേഷൻ രംഗത്തുവന്നു. എല്ലാ അംഗങ്ങൾക്കും മെംബർഷിപ്പ് കാർഡ് ഏർപ്പെടുത്തിയ അസോസിയേഷൻ ഈ കാർഡ് ഉപയോഗിച്ച് കാൻബറയിലെ പ്രമുഖ ഷോപ്പുകളിലും നാട്ടിൽ അവധിക്ക് എത്തുന്പോൾ റെന്‍റ് എ കാർ എടുക്കുന്പോഴും പത്തു ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നു. മാത്രവുമല്ല എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ആവശ്യമുള്ളവർക്ക് 5,000 ഡോളർ വരെ പലിരഹിത വായ്പയും അനുവദിക്കും. പണം തിരിച്ചടയ്ക്കാൻ അവർ പ്രാപ്തരാകുന്ന മുറയ്ക്ക് ഈ തുക തിരികെ നൽകിയാൽ മതിയാകും.

ഫെബ്രുവരി 10ന് ഓസ്ട്രേലിയൻ ഗവണ്‍മെന്‍റിന്‍റ് പുരസ്കാര ജേതാവ് ഡോ. സദാനന്ദൻ നന്പ്യാർ കാൻബറ പീയേഴ്സ് ഹാളിൽ അൽത്താറ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. വ്യക്തികളെ മാനസികവും ശാരീരികവുമായി ആരോഗ്യവ·ാർ ആക്കുന്നതിനായി യോഗ ക്ലാസുകൾ, മലയാളം ക്ലാസുകൾ ബോളി രോബിക് എന്നിവയും ചെസ്, കാരംസ്, കാർഡ് പ്ലേ തുടങ്ങി വിനോദപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഇതിന്‍റെ കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത് ഷാജി പൊരുന്നോലിയാണ്. മലയാളം വിദ്യാവേദി എന്ന മലയാളം ക്ലാസിന്‍റെ പ്രിൻസിപ്പൽ ജോജോ കണ്ണമംഗലവും യോഗാ ക്ലാസുകൾ നാൻസി വില്യമും ബോളി റോബിക്കിന് നേതൃത്വം നൽകുന്നത് ടീന താളിയത്തുമാണ്.

അസോസിയേഷൻ പ്രസിഡന്‍റ് ജോബി ജോർജ്, സെക്രട്ടറി റോഷൻ മേനോൻ, പിആർഒ ജോഷി പെരേര, അമ്മു മാണിക്കേത്ത്, ബോബി, സുധീർ, അനൂപ് തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള 19 അംഗ കമ്മിറ്റിയാണ് സംഘടനക്ക് നേതൃത്വം നൽകുന്നത്.