സർക്കാർ/എയ്ഡഡ് സ് കൂളുകളിലെ 2019-20 അധ്യയന വർഷത്തെ അധ്യാപക-അനധ്യാപക നിയമനാംഗീകാരം സമന്വയ ഒാൺലൈൻ പ്രകാരം പുരോഗമിച്ചു വരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ നിരസിച്ച അപ്പീൽ ഉത്തരവുകൾ കെഇആർ അധ്യായം 23 ചട്ടം 12 പ്രകാരം ഇപ്പോൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിക്കാം. ഇങ്ങനെ ലഭിക്കുന്ന അപ്പീലുകൾ 2020 ജനുവരി 31നകം തീർപ്പ് കൽപ്പിക്കുന്നതാണ്.
1. എല്ലാ മാനേജർമാർക്കും സർക്കാർ സ്കൂൾ പ്രധാന അധ്യാപകർക്കും തസ്തിക നിർണയ റിവിഷൻ ഹർജികൾ www.samanwaya.kite. kerala. gov.in എന്ന ലിങ്കിൽ സമർപ്പി ക്കാം.
2. പൊതുവിദ്യാഭ്യാസ ഡയറക്്ടർ ഓഫീസിൽ അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് ആർഎ സെക്ഷനിൽനിന്ന് പ്രസ്തുത വെബ്സൈറ്റിലെ അപ്പീൽ തപാൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സ്കാൻ ചെയ്ത അപേക്ഷ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇതിനായി തപാൽ സെക്ഷനിലെ ജീവനക്കാരുടെ സേവനം തേടാവുന്നതാണ്.
3. റിവിഷൻ ഫയലുകൾ സമന്വയ വഴി ഓണ്ലൈൻ ആയി പ്രോസസ് ചെയ്യുന്നതിനാലും ഫയൽ നന്പർ സിസ്റ്റം തന്നെ ജനറേറ്റ് ചെയ്യുന്നതിനാലും പ്രസ്തുത ഫയലുകൾ യാതൊരു കാരണവശാലും തൻപതിവേടിലോ അപ്പീൽ രജിസ്റ്ററിലോ ചേർക്കേണ്ടതില്ല. സമന്വയ വഴി റിവിഷൻ ഹർജികൾ കൈകാര്യം ചെയ്യുന്ന വേളയിൽ അതിനായി പേപ്പർ ഫയലുകൾ സൃഷ്ടിക്കുവാനും പാടില്ല.
4. മാനേജർ/ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപകർ സമന്വയ വഴി സമർപ്പിക്കുന്നതും പൊതു വിദ്യാഭ്യാസ ഡയറക്ട റേറ്റിൽനിന്നും അപ്ലോഡ് ചെയ്യുന്നതുമായ റിവിഷൻ ഹർജികൾ ജോയിന്റ് ഡയറക്ടർ, സൂപ്രണ്ട് എന്നിവരുടെ ലോഗിനിൽ ലഭ്യമാവുന്നതാണ്. ഈ ഫയലുകൾ ബന്ധപ്പെട്ട സെക്ഷനിലെ ക്ലർക്കുമാർക്ക് ഫോർവേഡ് ചെയ്യേണ്ടതാണ്.
5. കെഇആർ അധ്യായം XXIII ചട്ടം 12 ഇ യിലെ വ്യവസ്ഥകൾ പ്രകാരം കാലതാമസം പരിഗണിക്കാതെ തന്നെ എല്ലാ റിവിഷൻ അപേക്ഷകളിൻമേ ലും 2020 ജനുവരി 31നകം തന്നെ തീർപ്പു കൽപ്പിക്കണം.
6. എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പ്രതിദിനം മൂന്നു തവണയെങ്കിലും സമന്വയയിൽ അവരുടെ ലോഗിനിൽ കയറി ഇൻ ബോക്സിലും അപ്പീൽ, റിവിഷൻ അപ്പീൽ ടാബിലും ഫയലുകളുടെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതാണ്. ലോഗിൻ ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങൾ ഡയറക്ടറേറ്റിൽനിന്ന് പരിശോധിക്കും.