പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യാനൊരുങ്ങി സൂപ്പർതാരം ചിരഞ്ജീവി. ലൂസഫിറിന് ശേഷം തെലുങ്കിൽ റീമേക്ക് ചെയ്യുന്ന മോഹൻലാൽ ചിത്രമാണിത്.
മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു നായികമാര്‍.
കല്യാണ്‍ കൃഷ്ണയാണ് തെലുങ്കിൽ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മീനയുടെ വേഷത്തിൽ തൃഷ എത്തുന്നു. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി ശർവാനന്ദും ശ്രീ ലീലയും അഭിനയിക്കും. സുസ്മിത കോനിഡേയ ആയിരിക്കും ചിത്രത്തിന്റെ നിർമാണം.
ബ്രോ ഡാഡി തെലുങ്കിൽ; മോഹൻലാലായി ചീരഞ്ജീവി; മീനയുടെ വേഷത്തിൽ തൃഷ; മകനായി ശർവാനന്ദ്
02:30 PM Aug 03, 2023 | Deepika.com