കോഴിക്കോട്: കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി) മാവൂര്‍റോഡില്‍ പണിതുയര്‍ത്തിയ ഇരട്ട ടെര്‍മിനല്‍ നടത്തിപ്പിനു നല്‍കിയതിലും അഴിമതി ആരോപണം. ചതുരശ്ര അടിക്ക് കേവലം 13 രൂപ മാത്രം വാടക ഈടാക്കിയാണ് അലിഫ് ബില്ഡേഴ്സിനു വാണിജ്യ സമുച്ചയം കൈമാറിയതെന്നാണ് പുറത്തുവരുന്ന വിവരം.
നഗര ഹൃദയത്തില്‍ ഏറ്റവും കൂടുതല്‍ വാടക ഈടാക്കുന്ന ഭാഗത്തായിട്ടും ടെര്‍മിനലിന് തുച്ഛമായ നിരക്ക് ഈടാക്കിയതില്‍ ഒത്തുകളി നടന്നതായാണ് പുറത്തുവരുന്ന വിവരം. കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ ബസ് സ്റ്റാന്‍ഡിനു സമീപമുളള 280 സ്ക്വയര്‍ഫീറ്റ് സ്ഥലം കെടിഡിഎഫ്സി കഴിഞ്ഞ വര്‍ഷം വാടകയ്ക്ക് നല്‍കിയത് സ്ക്വയര്‍ഫീറ്റിന് മാസം 1,600 രൂപയ്ക്കാണ്.
ഇതേ കെട്ടിടത്തിന്റെ ബാക്കിയുളള ഭാഗങ്ങള്‍ അലിഫ് ബില്‍ഡേഴ്സിന് നല്കിയതാവട്ടെ സ്ക്വയര്‍ഫീറ്റിന് 13 രൂപയ്ക്കാണെന്നാണ് പറയുന്നത്.