ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു.
നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമിക്കുന്നത്. ശ്രീനാഥ് ഭാസി അഭിനയിക്കുന്ന അൻപതാമത്തെ ചിത്രം കൂടിയാണിത്.
പത്തു വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രവീണാ രവിയാണ് ചിത്രത്തിലെ നായിക.
ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ,സാബു ആമി, ജിലു ജോസഫ്, അഭിരാം ,ആന്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സാംറാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ - ഹരി നാരായണൻ. സംഗീതം -വരുൺ ഉണ്ണി. ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യും ഡിസൈൻ - വിപിൻദാസ്. മേക്കപ്- പ്രദീപ് ഗോപാലകൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശരത് സത്യ. അസോസിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്.
പ്രൊജക്റ്റ് ഡിസൈൻ - സ്റ്റീഫൻ വല്യാറ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- പി.സി.വർഗീസ്, സുജിത് അയണിക്കൽ. പ്രൊഡക്ഷൻ കൺട്രോളർ-ആന്റണി ഏലൂർ. ഫോട്ടോ - ഷിജിൻ രാജ്.