+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​നാ​ഥും ലാ​ലും സൈ​ജു കു​റു​പ്പും ഒ​ന്നി​ക്കു​ന്നു;ഒ​പ്പം വാ​ണി വി​ശ്വ​നാ​ഥും; പൂ​ജ ചി​ത്ര​ങ്ങ​ൾ

ശ്രീ​നാ​ഥ് ഭാ​സി, ലാ​ൽ, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു.ന​വാ​ഗ​ത​നാ​യ ജോ ​ജോ​ർ​ജ് സം​വി
ശ്രീ​നാ​ഥും ലാ​ലും സൈ​ജു കു​റു​പ്പും ഒ​ന്നി​ക്കു​ന്നു;ഒ​പ്പം വാ​ണി വി​ശ്വ​നാ​ഥും; പൂ​ജ ചി​ത്ര​ങ്ങ​ൾ

ശ്രീ​നാ​ഥ് ഭാ​സി, ലാ​ൽ, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു.

ന​വാ​ഗ​ത​നാ​യ ജോ ​ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ലി​റ്റി​ൽ ക്രൂ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഫൈ​സ​ൽ രാ​ജ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ശ്രീ​നാ​ഥ് ഭാ​സി അ​ഭി​ന​യി​ക്കു​ന്ന അ​ൻ​പ​താ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്.



പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വാ​ണി വി​ശ്വ​നാ​ഥ് സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ര​വീ​ണാ ര​വി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ടി.​ജി. ര​വി, രാ​ജേ​ഷ് ശ​ർ​മ്മ, ബോ​ബ​ൻ സാ​മു​വ​ൽ,സാ​ബു ആ​മി, ജി​ലു ജോ​സ​ഫ്, അ​ഭി​രാം ,ആ​ന്‍റ​ണി ഏ​ലൂ​ർ, അ​ബി​ൻ ബി​നോ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.



മ​ക​ളെ ര​ക്ഷി​ക്കാ​നാ​യി അ​ച്ഛ​നും ഭ​ർ​ത്താ​വും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. കു​മ്പാ​രീ​സ്, വി​കാ, സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കൂ, ക​ന​ക​രാ​ജ്യം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ സാം​റാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഗാ​ന​ങ്ങ​ൾ - ഹ​രി നാ​രാ​യ​ണ​ൻ. സം​ഗീ​തം -വ​രു​ൺ ഉ​ണ്ണി. ഛായാ​ഗ്ര​ഹ​ണം - സ​നീ​ഷ് സ്റ്റാ​ൻ​ലി. എ​ഡി​റ്റിം​ഗ്‌ - നൗ​ഫ​ൽ അ​ബ്ദു​ള്ള. ക​ലാ​സം​വി​ധാ​നം -സ​ഹ​സ് ബാ​ല, കോ​സ്റ്റ്യും ഡി​സൈ​ൻ - വി​പി​ൻ​ദാ​സ്. മേ​ക്ക​പ്- പ്ര​ദീ​പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ശ​ര​ത് സ​ത്യ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - അ​ഖി​ൽ ക​ഴ​ക്കൂ​ട്ടം, വി​ഷ്ണു, വി​വേ​ക് വി​നോ​ദ്.

പ്രൊ​ജ​ക്റ്റ് ഡി​സൈ​ൻ - സ്റ്റീ​ഫ​ൻ വ​ല്യാ​റ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്- പി.​സി.​വ​ർ​ഗീ​സ്, സു​ജി​ത് അ​യ​ണി​ക്ക​ൽ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ആ​ന്‍റ​ണി ഏ​ലൂ​ർ. ഫോ​ട്ടോ - ഷി​ജി​ൻ രാ​ജ്.