+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വരിക്കചക്ക’ ഒരു അടാറു ഹിറ്റ്

മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നും സോഷ്യൽ മീഡിയായിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ന്ധവരിക്കചക്ക’ ടീമിന്‍റെ ഹാസ്യ പരന്പരകൾ പ്രേക്ഷകർ ഏറ്റെടുത്തു എന്നുള്ളതിനു തെളിവാണ് പ്രസ്തുത ടീമിന് സോഷ്യൽ മീഡിയയ
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നും സോഷ്യൽ മീഡിയായിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ന്ധവരിക്കചക്ക’ ടീമിന്‍റെ ഹാസ്യ പരന്പരകൾ പ്രേക്ഷകർ ഏറ്റെടുത്തു എന്നുള്ളതിനു തെളിവാണ് പ്രസ്തുത ടീമിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അഭിനന്ദനങ്ങൾ.

അമേരിക്കയിൽ നിന്നും അക്കര കാഴ്ചകളും, ഫ്ളവേഴ്സ് ടിവിയിലെ ഉപ്പും മുളകും പരിപാടികൾ കൈനീട്ടി സ്വീകരിച്ച പ്രേക്ഷകർ, മെൽബണിൽ നിന്നും വരിക്കചക്ക ടീമിന്‍റെ സംരംഭത്തെ രണ്ടു കൈയും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് ഇതിന്‍റെ അണിയറ പ്രവർത്തകർ.

സമകാലീന പ്രശ്നങ്ങൾ നർമത്തിന്‍റെ മേന്പൊടിയോടുകൂടി തുറന്നു കാണിക്കയാണ് വരിക്കച്ചക്കയുടെ ഓരോ എപ്പിസോഡും. മെൽബണിലെ നാല്പതോളം കലാകാര·ാരും കലാകാരികളുമാണ് വരിക്കച്ചക്കയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്. ബിജു കാനായി കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന വരിക്കചക്കയുടെ എപ്പിസോഡുകൾക്കു, കാമറ, ശബ്ദം, വെളിച്ചം, എഡിറ്റിംഗ് എന്നിവ ബിജുവിന്‍റെ നിഴലുകളായ വിമൽ പോൾ, മധു മിനി, സൻജയ് പരമേശ്വരൻ, കിഷോർ ജോസ്, ടിജോ എന്നിവരും തൃശൂർ ചേതനയിലെ സജീഷ് നന്പൂതിരി എഡിറ്റിംഗും ിർവഹിച്ചിരിക്കുന്നു.

അജിമോൾ, മീനൂസ് മധു, ലളിത രാജൻ, ബെനില അംബിക, രശ്മി സുധി, ദീപ്തി ജെറി, ശ്രുതി അജിത്ത് സജിമോൻ ജോസഫ്, അജിത് കുമാർ, രാജൻ വെണ്മണി, ഡോറ അതിയിടത്ത്, ക്ലീറ്റസ് ആന്‍റണി, സുനു സൈമണ്‍, ജോണി മാറ്റം, മാത്യൂസ് കളപ്പുരയ്ക്കൽ പ്രതീഷ് മാർട്ടിൻ, ഉദയൻ വേലായുധൻ, ശ്രീജിത്ത്, ശശിധരൻ, മാസ്റ്റർ ഈനാഷ് തുടങ്ങിയ ഒരു വലിയ നിര നിറക്കൂട്ടുകളില്ലാതെ ഇതിൽ വേഷമിടുന്നു.