+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ബേനിൽ ഉഴവൂർ സംഗമം

ബ്രിസ്ബേൻ: മൂന്നാമത് ഉഴവൂർ സംഗമത്തിന് ബ്രിസ്ബേനിലെ സ്റ്റാഫ് ഫോർഡ് കമ്യൂണിറ്റി ഹാളിൽ ഫെബ്രുവരി 17ന് ആതിഥേയത്വം വഹിച്ചു. 25 ഓളം കുടുംബങ്ങൾ ഒത്തുചേർന്ന സ്നേഹ സംഗമത്തിൽ നാട്ടിൽ നിന്നെത്തിയ എട്ടോളം മാതാപ
ബ്രിസ്ബേനിൽ ഉഴവൂർ സംഗമം
ബ്രിസ്ബേൻ: മൂന്നാമത് ഉഴവൂർ സംഗമത്തിന് ബ്രിസ്ബേനിലെ സ്റ്റാഫ് ഫോർഡ് കമ്യൂണിറ്റി ഹാളിൽ ഫെബ്രുവരി 17ന് ആതിഥേയത്വം വഹിച്ചു. 25 ഓളം കുടുംബങ്ങൾ ഒത്തുചേർന്ന സ്നേഹ സംഗമത്തിൽ നാട്ടിൽ നിന്നെത്തിയ എട്ടോളം മാതാപിതാക്കൾ നിറസാന്നിദ്ധ്യമായി മാറി.

ആരംഭ പ്രവർത്തകരായ ചിപ്സ് വേലിക്കെട്ടേൽ, ജോണ്‍ കൊറപ്പിള്ളി, ജോസഫ് കുഴിപ്പിള്ളി, സുനിൽ പൂത്തോലിക്കൽ, ജോസ്മോൻ വാഴപ്പിള്ളിൽ എന്നിവർ ചേർന്ന് നിലവിളക്കു തെളിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സിബി അഞ്ചരക്കുന്നത്തും ജയിംസ് കൊട്ടാരവും ചേർന്ന് മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. സുനിൽ കാരക്കൽ, ബ്ലെസൻ മുപ്രാപ്പിള്ളിൽ, സിബി പനങ്കായിൽ, ലയോള മാടപറന്പത്ത് എന്നിവർ സംസാരിച്ചു. അജോ വേലിക്കെട്ടേൽ, സൈജു കാറത്താനത്ത്, ജെറി വള്ളിപ്പടവിൽ, സൈമണ്‍ വാഴപ്പിള്ളിൽ എന്നിവർ ചേർന്നു കേക്ക് മുറിച്ചു സംഗമത്തിന് മാധുര്യം പകർന്നു.

ജയ്മോൻ മുര്യൻ മ്യാലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാപരിപാടികളിൽ ലിജോ കൊണ്ടാടം പടവിൽ, റ്റോജി ചെറിയകുന്നേൽ, റ്റോബി പേരൂർ, അജീഷ്, അബീഷ് വള്ളോത്താഴത്ത് എന്നിവരും കുട്ടികളും പങ്കെടുത്തു. ബ്ലെസൻ ആൻഡ് ടീം അവതരിപ്പിച്ച സ്റ്റേജ് ഡാൻസ് സംഗമത്തിന് കൊഴുപ്പേകി.