സമൂഹമാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങൾ പങ്കുവച്ചതിന് വലിയ വിമർശനങ്ങളാണ് നടി ഗൗരി കിഷന് ഏറ്റുവാങ്ങേണ്ടി വന്നത്. മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായെടുത്ത ചിത്രങ്ങൾ പങ്കുവച്ചപ്പോഴായിരുന്നു ചിത്രത്തിനെതിരേ ചില ആളുകൾ രംഗത്തുവന്നത്.
ഗൗരിയിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ഇനി ബിക്കിനിയിലായിരിക്കും നടിയെ കാണുകയെന്നുമൊക്കെയായിരുന്നു കമന്റുകൾ.
ഇപ്പോഴിതാ സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് നടി ഇത്തരക്കാർക്ക് മറുപടി നൽകിയിരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിനിമാ തിരക്കുകളിൽനിന്നു കുറച്ചുദിവസത്തേക്ക് ഇടവേളയെടുത്ത് നടി മാലിയിലെത്തിയത്.
സിനിമയിൽ നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാർഥ ജീവിതത്തിൽ വളരെ മോഡേൺ ആയ പെൺകുട്ടിയാണ്. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞുള്ള നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
മലയാളത്തിൽ അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചത്. പുതിയ സിനിമകൾ ഗൗരിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലിറ്റിൽ മിസ് റാവുത്തർ, അടിയേ എന്നിവ അടുത്ത് പുത്തിറങ്ങും. അനുരാഗം ആണ് നടിയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ.