ജക്കാർത്ത: കോട്ടയം മുണ്ടക്കയം പരേതരായ ചിറായൽപറന്പിൽ വറുഗീസിന്റെയും ലില്ലിക്കുട്ടിയുടെയും മകൻ സാം വറുഗീസ് ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ ഫെബ്രുവരി 15 വ്യാഴാഴ്ച നിര്യാതനായി. അസുഖബാധിതനായിരുന്ന സാം വറുഗീസ് കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്തോനേഷ്യയിലെ ജക്കാർത്തയിലായിരുന്നു താമസം.
കേരള സമാജം ഇന്തോനേഷ്യയുടെയും ഇന്ത്യൻ എംബസിയുടെയും ഗാന്ധി മെമ്മോറിയൽ സ്കൂളിന്റെയും സഹകരണത്തോടെ ശവസംസ്കാരം ഫെബ്രുവരി 16 വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ജക്കാർത്തയിലെ ചിലിഞ്ചിംഗ് ശ്മശാനത്തിൽ നടന്നു. കേരള സമാജം ഇന്തോനേഷ്യ സെക്രട്ടറി ബെന്നി വാഴപ്പിള്ളിൽ, വേൾഡ് മലയാളീ അസോസിയേഷൻ പ്രതിനിധി ശശി കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജക്കാർത്തയിലെ കേരള സമൂഹത്തിന്റെ കൂട്ടായ്മയാൽ ഇന്തോനേഷ്യയിലെ സർക്കാർ പ്രതിനിധികളും ഇന്ത്യൻ എംബസി അധികൃതരും സഹായിച്ചതിന്റെ ഫലമായി മരണപ്പെട്ടു 24 മണിക്കൂറിനുള്ളിൽ എല്ലാ ഒൗപചാരിക നടപടി ക്രമങ്ങളും പൂർത്തീകരിച്ചു സംസ്കാരകർമ്മങ്ങൾ നടത്താനായി.
റിപ്പോർട്ട്: ജലീൽ സയ്ദ് മുഹമ്മദ്