ദുൽഖർ സൽമാന്റെ 40-ാം ജൻമദിനാണ് ഇന്ന്. എന്നാൽ ജൻമദിനത്തിൽ തിളങ്ങിയിരിക്കുന്നത് ദുൽഖറല്ലെന്ന് മാത്രം. മമ്മൂട്ടിയാണ് ഇന്ന് സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുന്നത്. ലോകപ്രകൃതി സംരക്ഷണ ദിനം എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. വള്ളിചെടികൾക്കിടയിൽ നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് വരുന്ന കമന്റുകളിലേറെയും വളരെ രസകരമാണ്.
മകന്റെ പിറന്നാൾ ദിനത്തിലും ശ്രദ്ധ മുഴുവൻ വാപ്പ കൊണ്ടുപോവുകയാണല്ലോ എന്നാണ് ആരാധകരുടെ കമന്റുകൾ.
"മകന്റെ പിറന്നാളാണ് എന്നെങ്കിലും ഈ മനുഷ്യൻ ഓർക്കണ്ടേ'യെന്നും "ദുൽഖറിപ്പോൾ പറയുന്നുണ്ടാകും ഈ വാപ്പിച്ചി എന്റെ പിറന്നാളിനെങ്കിലും ഫോട്ടോ ഇടാതെ ഇരുന്നുകൂടെ' തുടങ്ങിയ തഗ് കമന്റുകളാണെത്തുന്നത്.
‘മകന്റെ പിറന്നാൾ വിളിക്കാൻ വന്നതായിരിക്കും’, ‘ഈ ചുള്ളൻ ദുൽഖറിന്റെ അനിയനോ’, ‘മകന്റെ പിറന്നാൾ പോസ്റ്റിനു പകരം പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച മമ്മൂക്കയാണ് എന്റെ ഹീറോ’ എന്നതരത്തിലാണ് ആരാധകർ കമന്റ് പങ്കുവയ്ക്കുന്നത്.
ദുൽഖറിന് 40-ാം പിറന്നാൾ; വൈറലായത് മമ്മൂട്ടി; ഈ ചുള്ളൻ ദുൽഖറിന്റെ അനിയനോ എന്ന് ആരാധകർ
03:12 PM Jul 28, 2023 | Deepika.com