ധനുഷിന്റെ മാസ്മരിക പ്രകടനവുമായി ക്യാപ്റ്റൻ മില്ലറിന്റെ ടീസർ പുറത്തിറങ്ങി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ ഓർമകളാണ് ടീസറിൽ കാണിക്കുന്നത്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്.
അരുൺ മാതേശ്വരനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സത്യജ്യോതി ബാനറിൽ ടി.ജി. നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.
ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡിസംബർ 15-ന് തിയറ്ററുകളിലെത്തും.
ഛായാഗ്രഹണം - സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് - ദിലീപ് സുബ്ബരായൻ, എഡിറ്റർ - നാഗൂരൻ രാമചന്ദ്രൻ, സംഭാഷണം - മദൻ കർക്കി, ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും സൗണ്ട് മിക്സിംഗ് രാജാ കൃഷ്ണനുമാണ് നിർവഹിക്കുന്നത്. പിആർഒ- പ്രതീഷ് ശേഖർ.