പിഎസ്സി മുഖേന 2016 മുതൽ നീതിന്യായ വകുപ്പിൽ ഓഫീസ് അറ്റൻഡറാണ്. ഈ വകുപ്പിലെ ജോലി ഒട്ടുംതന്നെ സ്വാതന്ത്ര്യമില്ലാത്തതാണ്. എനിക്ക് മറ്റേതെങ്കിലും വകുപ്പിലേക്ക് അന്തർ വകുപ്പ് സ്ഥലംമാറ്റം ലഭിക്കുമോ? വിദ്യാഭ്യാസ വകുപ്പിലേക്കാണ് താത്പര്യം. ഇതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
എം.കെ. ജയശ്രീ, പെരുന്പാവൂർ
ഇപ്പോൾ ജോലി ചെയ്യുന്ന വകുപ്പിൽ അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയശേഷം മാത്രമേ അന്തർവകുപ്പ് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഏതു വകുപ്പിലേക്കാണ് അന്തർവകുപ്പ് സ്ഥലംമാറ്റം ആഗ്രഹിക്കുന്നത് എന്നു കാണിച്ചുകൊണ്ടുള്ള അപേക്ഷ ഓഫീസ് മേധാവി മുഖേന വകുപ്പു മേധാവിക്ക് സമർപ്പിക്കുക. പുതിയ സർവീസിൽ പ്രവേശിച്ചുകഴിഞ്ഞാൽ ആ വകുപ്പിലെ ഏറ്റവും ജൂണിയറായിട്ടാണ് താങ്കളെ കണക്കാക്കുന്നത്.
അഞ്ചുവർഷത്തെ സേവനം പൂർത്തിയാക്കണം
02:52 PM Nov 19, 2019 | Deepika.com