നീതിന്യായ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ 180 ദിവസത്തെ ഒഴിവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമനം ലഭിച്ച ആളാണ്. മറ്റു ജീവനക്കാർക്ക് ലഭിക്കുന്നതുപോലെ എനിക്ക് കാഷ്വൽ ലീവിന് അർഹതയുണ്ടോ? സാധാരണ ഞായറും രണ്ടാം ശനിയും മാത്രമേ അവധി നൽകാറുള്ളൂ. എനിക്ക് അത്യാവശ്യത്തിന് ഏതെങ്കിലും തരത്തിലുള്ള അവധിക്ക് അർഹതയുണ്ടോ?
ലിസി ആന്റണി, തൃശൂർ
നിശ്ചിത കാലത്തേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് മറ്റു സ്ഥിരം ജീവനക്കാരെപ്പോലെ കാഷ്വൽ ലീവിന് അർഹതയുണ്ട്. എന്നാൽ ഇങ്ങനെ അനുവദിക്കുന്ന ലീവിന് പരിധിയുണ്ട് എന്നുമാത്രം. ഇങ്ങനെ പരിമിത കാലത്തേക്ക് നിയമിക്കപ്പെടുന്നവർക്ക് മാസത്തിൽ ഒന്ന് എന്ന കണക്കിൽ പരമാവധി 12 കാഷ്വൽ ലീവിനാണ് അർഹതയുള്ളത്.