+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രേലിയൻ ഡേ പരേഡിൽ "എന്‍റെ കേരളം’ കൾച്ചറൽ ഫോറം സാന്നിധ്യം അറിയിച്ചു

മെൽബണ്‍: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം പേർ പങ്കെടുത്ത ഓസ്ട്രേലിയൻ ഡേ പരേഡിൽ മലയാളി സംഘടന സാന്നിധ്യം ശ്രദ്ധേയമായി. മെൽബണ്‍ സിറ്റിയിൽ നടന്ന പരേഡിൽ "എന്‍റെ കേരളം’ കൾച്ചറൽ ഫോറത്തിന്‍റെ 30 ഓളം പ്രവ
ഓസ്ട്രേലിയൻ ഡേ പരേഡിൽ
മെൽബണ്‍: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം പേർ പങ്കെടുത്ത ഓസ്ട്രേലിയൻ ഡേ പരേഡിൽ മലയാളി സംഘടന സാന്നിധ്യം ശ്രദ്ധേയമായി. മെൽബണ്‍ സിറ്റിയിൽ നടന്ന പരേഡിൽ "എന്‍റെ കേരളം’ കൾച്ചറൽ ഫോറത്തിന്‍റെ 30 ഓളം പ്രവർത്തകരാണ് പരന്പരാഗത കേരളീയ വേഷത്തിൽ അണിനിരന്നുകൊണ്ട് തദ്ദേശീയരുടെ പ്രശംസ പിടിച്ചുപറ്റിയത്.

ബെൻഡിഗോ ചെന്പട ബ്രദേഴ്സിന്‍റെ ചെണ്ടമേളത്തിനൊപ്പം ചുവട് വച്ച എന്‍റെ കേരളം ടീം, റോഡിനി വശവും തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ കരഘോഷം ഏറ്റുവാങ്ങി. വരും വർഷങ്ങളിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള’ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കുമെന്ന് കൾച്ചറൽ ഫോറം സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ