+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എല്ലാവരെയും ആദരിക്കാൻ പഠിക്കുക: സണ്ണി സ്റ്റീഫൻ

മെൽബണ്‍: ജീവിതത്തിന് ആത്മീയ ഉണർവും തലമുറകൾ അനുഗ്രഹീതമാകാനുളള അറിവും ആത്മാഭിഷേകത്തിന്‍റെ നിറവും തുളുന്പുന്ന കുടുംബ നവീകരണ സന്ദേശങ്ങൾ നൽകി പ്രശസ്ത വചന പ്രഘോഷകനും കുടുംബ പ്രേഷിതനുമായ സണ്ണി സ്റ്റീഫൻ നയിച
എല്ലാവരെയും ആദരിക്കാൻ പഠിക്കുക: സണ്ണി സ്റ്റീഫൻ
മെൽബണ്‍: ജീവിതത്തിന് ആത്മീയ ഉണർവും തലമുറകൾ അനുഗ്രഹീതമാകാനുളള അറിവും ആത്മാഭിഷേകത്തിന്‍റെ നിറവും തുളുന്പുന്ന കുടുംബ നവീകരണ സന്ദേശങ്ങൾ നൽകി പ്രശസ്ത വചന പ്രഘോഷകനും കുടുംബ പ്രേഷിതനുമായ സണ്ണി സ്റ്റീഫൻ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനം മെൽബണ്‍ ഇമ്മാനുവേൽ മാർത്തോമ്മ ദേവാലയത്തിൽ ജനുവരി 26, 27, 28 തീയതികളിൽ കൃപയുടെ നിറവോടെ നടന്നു.

കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിർത്തി ഇരുളിന്‍റെ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാർഥമായി ആദരിക്കുവാനും പുറത്തോരാകാശം ഉള്ളതുപോലെ എന്‍റെ ഉള്ളിലും ഒരാകാശാമുണ്ടെന്ന ബോധ്യത്തോടെ വളർന്നു ആന്തരിക യൗവ്വനം എന്നും നിലനിർത്തുവാനും അങ്ങനെ സ്വർഗത്തിലെപ്പോലെ ഭൂമിയിലും സ്നേഹത്തിന്‍റെ അടയാളങ്ങളായി ജീവിക്കുവാനും കഴിയുന്ന ജീവിത സ്പർശിയായ സ്നേഹ സമാധാന സന്ദേശങ്ങളാണ് സണ്ണി സ്റ്റീഫൻ നൽകിയത്.

ഏകാഗ്രതയിലും സ്നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവിൽ നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുന്പോൾ ജീവിതയാത്രകൾ സ്വർഗീയ തീർഥയാത്രകളാകുന്നു. അങ്ങനെ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി നൽകി ഭൂമിയിൽ വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവയ്ക്കാം” എന്ന് സണ്ണി സ്റ്റീഫൻ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.

കുടുംബ ജീവിതം നയിക്കുന്നവർക്ക് ആവശ്യമായ ശക്തമായ തിരുവചന പ്രബോധനങ്ങളും ജീവിതാനുഭവ പാഠങ്ങളും നൽകുന്ന സണ്ണി സ്റ്റീഫന്‍റെ പ്രഭാഷണങ്ങൾ മനസിനെ ചലിപ്പിക്കുകയും ആത്മാവിനെ ജ്വലിപ്പിക്കുകയും ചെയ്യുന്നതാണെന്ന് മെൽബണ്‍ ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച് വികാരി റവ. വർഗീസ് ചെറിയാൻ അഭിപ്രായപ്പെട്ടു

റിപ്പോർട്ട്: കെ.ജെ.ജോണ്‍