+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഡ്നിയിൽ സാഹിത്യ ശില്പശാലയും സമ്മേളനവും ഫെബ്രുവരി 10, 11 തീയതികളിൽ

സിഡ്നി: ഓസ്ട്രേലിയൻ മലയാളി ലിറ്റററി അസോസിയേഷൻ സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യ ശില്പശാലയും സാഹിത്യ സമ്മേളനവും എഴുത്തുപുര എന്ന പേരിൽ ഫെബ്രുവരി 10, 11 തീയതികളിൽ സിഡ്നി മൽ ഗോവ റിട്രീറ്റ് കോണ്‍ഫറൻസ് സെ
സിഡ്നിയിൽ സാഹിത്യ ശില്പശാലയും സമ്മേളനവും ഫെബ്രുവരി 10, 11 തീയതികളിൽ
സിഡ്നി: ഓസ്ട്രേലിയൻ മലയാളി ലിറ്റററി അസോസിയേഷൻ സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യ ശില്പശാലയും സാഹിത്യ സമ്മേളനവും എഴുത്തുപുര എന്ന പേരിൽ ഫെബ്രുവരി 10, 11 തീയതികളിൽ സിഡ്നി മൽ ഗോവ റിട്രീറ്റ് കോണ്‍ഫറൻസ് സെന്‍ററിൽ നടക്കും. പ്രശസ്ത മലയാളി സാഹിത്യകാരൻ സക്കറിയ ആണ് ശില്പശാല നയിക്കുന്നത്.

ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ രൂപീകൃതമായ സാഹിത്യ കൂട്ടായ്മകളിൽ നിന്നുള്ള എഴുത്തുകാരും സാഹിത്യ പ്രവർത്തകരും ശില്പശാലയിൽ പങ്കെടുക്കും.

സിഡ്നി സാഹിത്യ വേദി, തൂലിക സാഹിത്യ വേദി മെൽബണ്‍, കേളി അഡ ലൈഡ്, സംസ്കൃതി കാൻബറ എന്നീ കൂട്ടായ്മകളിലെ പ്രവർത്തകർ ശില്പശാലയിൽ പങ്കെടുക്കും.

എഴുത്തു പുരയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫെബ്രുവരി അഞ്ചിനു മുന്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: സന്തോഷ് ജോസഫ് 0469897295, ജോണി സി. മറ്റം 0421111739, ജേക്കബ് തോമസ് 0403675382, ലീന മേഴ്സി 0422594596.