+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

wollongongന്‍റെ തിലകക്കുറിയായ ഐകെഎസ്‌ അക്ഷര കേരളം രണ്ടാം വർഷത്തിലേക്ക്

മെൽബണ്‍: വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് തന്നെ ഓസ്ട്രേലിയയിലെ അസോസിയേഷനുകളുടെ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയ ഇല്ലവാര കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ഭാഷാ ക്ലാസിന്‍റെ ഈ
wollongongന്‍റെ തിലകക്കുറിയായ  ഐകെഎസ്‌ അക്ഷര കേരളം രണ്ടാം വർഷത്തിലേക്ക്
മെൽബണ്‍: വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് തന്നെ ഓസ്ട്രേലിയയിലെ അസോസിയേഷനുകളുടെ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയ ഇല്ലവാര കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ഭാഷാ ക്ലാസിന്‍റെ ഈ അധ്യയന വർഷത്തെ പ്രവേശനം നടന്നു വരുന്നതായി ഐകെഎസ്‌ ഭാരവാഹികൾ അറിയിച്ചു. ഐകെഎസിന്‍റെ നേതൃത്വത്തിലുള്ള അക്ഷരകേരളം എന്ന മലയാളം ഭാഷാപഠന കേന്ദ്രത്തിന്‍റെ രണ്ടാമത് ബാച്ചാണ് ജനുവരി 31നു ആരംഭിക്കുന്നത്.

കഴിഞ്ഞ ബാച്ചിൽ ഏകദേശം മുപ്പതോളം കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ കുട്ടികളും വളരെ ആവേശത്തോടെ തന്നെ തന്‍റെ മാതാപിതാക്കളുടെ മാതൃഭാഷ സ്വായത്തമാക്കാൻ തങ്ങളുടെ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. എകഐസ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്‍റിൽ നിന്ന് അവർക്കൊരോർത്തർക്കും ലഭിച്ച സർട്ടിഫിക്കറ്റ് അതിനുള്ള വിലമതിക്കാനാവാത്ത അംഗീകാരമായിരുന്നു.

ഈ സംരംഭം നല്ല രീതിയിൽ വിജയിക്കാൻ കാരണക്കാരായ അക്ഷരകേരളം അധ്യാപകരായ വർഷ ലിയോ , സുമ മാമൻ , ജാൻസി സിബി എന്നിവർ വളരെയേറെ പ്രശംസ അർഹിക്കുന്നു .
ആരംഭം മുതൽ തന്നെ വള്ളോങ്ങോംഗ് മലയാളി സമൂഹത്തിന്‍റെ അകമഴിഞ്ഞ പിന്തുണ ഐകെഎ
സിന്‍റെ എല്ലാ സംരംഭങ്ങളും വൻ വിജയം അകാൻ സഹായകരമായിരുന്നു. ഈ കഴിഞ്ഞ മുന്നു മാസത്തിനുള്ളിൽ നടത്തിയ ഓണാഘോഷം , ഐകെഎസിന്‍റെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചു നടന്ന രക്തദാനം , വള്ളോങ്ങോംഗ് സിറ്റി കൗണ്‍സിൽ നടത്തിയ വിവ ലഗോംഗിലെ പ്രകടനം , ഇല്ലവാരയുടെ ചരിത്രത്തിൽ ഇടം നേടിയ IKS സ്പെല്ലിങ് ബീ മത്സരം , 2017 ലെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇവയെല്ലാം തന്നെ വള്ളോങ്ങൊങ് മലയാളികളോടൊപ്പം ഭാരതത്തിന്‍റെ ഇതര ഭാഗങ്ങളിലുള്ളവരും വളരെ ആവേശത്തോടെ പങ്കെടുത്തതാണ് .

ഐകെഎസിന്‍റെ തുടർ പരിപാടികളിലും എല്ലാ സുമനസുകളുടെയും നിർലോഭമായ സഹകരണം അഭ്യർഥിക്കുന്നതോടൊപ്പം ഈ വരുന്ന മാർച്ച് 10നു നടത്തുന്ന ബോളിവുഡ് മ്യൂസിക്കൽ നൈറ്റ് വിത്ത് ഗ്രാമി അവാർഡ് വിന്നർ മനോജ് ജോർജ് പരിപാടിയിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായും IKS ഭാരവാഹികൾ അറിയിച്ചു.