മെൽബണ്‍: ഷേപ്പാർട്ടൻ മലയാളീ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 6 ശനിയാഴ്ച നടത്തപ്പെട്ടു. പ്രസിഡന്റ് ജസ്റ്റിൻ ജൂബർട്ട് സ്വാഗതം പറഞ്ഞു. സെക്രട്ടറി സ്മിജോ.ടി. പോൾ ക്ഷേമ വിഷൻ 2018 അവതരിപ്പിച്ചു. ഗാനമേള, ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ നടത്തപ്പെട്ടു. കലാഭവൻ സന്തോഷിന്റെ മിമിക്സ് പരേഡും ഉണ്ടായിരുന്നു സ്റ്റേജ് സെറ്റിംഗ്സ് ഉന്നത നിലവാരം പുലർത്തി. വിക്ടോറിയൻ സ്കൂൾ ഓഫ് ലേർണിംഗുമായി സഹകരിച്ചു കൊണ്ട് നടപ്പാക്കുന്ന മലയാള ഭാഷ പഠനത്തെക്കുറിച്ചു ശ്രീമതി ലക്ഷ്മി നായർ സംസാരിച്ചു.
ആഘോഷത്തോടനുബന്ധിച്ചു കേക്ക് മുറിക്കലും പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തുന്ന ചടങ്ങും നടത്തപ്പെട്ടു. വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു. ചടങ്ങുകൾക്ക് ജസ്റ്റിൻ ജൂബർട്ട്, സ്മിജോ. ടി. പോൾ, സാം ജോർജ് വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം കൊടുത്തു. ഇത്തവണത്തെ ക്രിസ്തമസ് പുതുവത്സര ആഘോഷങ്ങൾ ഏവരുടെയും മനസിൽ തങ്ങി നിൽക്കുന്നതായിരുന്നു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ