+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈജീരിയയിൽ ചാവേറാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയിലെ മൈദുഗുരിയിലുണ്ടായ ഇരട്ട ചാവേർ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 65 പേർക്ക് പരിക്കേറ്റു. മൈദുഗുരിയിലെ തിരക്കേറിയ മാർക്കറ്റിൽ ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനം നടന്നത്.നാല്
നൈജീരിയയിൽ ചാവേറാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിലെ മൈദുഗുരിയിലുണ്ടായ ഇരട്ട ചാവേർ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 65 പേർക്ക് പരിക്കേറ്റു. മൈദുഗുരിയിലെ തിരക്കേറിയ മാർക്കറ്റിൽ ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനം നടന്നത്.

നാല് പെണ്‍ ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കഴിഞ്ഞവർഷം മൈദുഗുരി നഗരത്തിനടുത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.