+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സണ്ണി സ്റ്റീഫന്‍റെ ഓസ്ട്രേലിയ സന്ദർശനം ജനുവരി 20 മുതൽ

മെൽബണ്‍: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രാർഥനയിലും ആഴപ്പെടുത്തുവാൻ, പ്രശസ്ത വചനപ്രഘോഷകനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ ജനുവരി 20 മുതൽ ഫെബ്രുവരി നാലു വര
സണ്ണി സ്റ്റീഫന്‍റെ ഓസ്ട്രേലിയ സന്ദർശനം ജനുവരി 20 മുതൽ
മെൽബണ്‍: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രാർഥനയിലും ആഴപ്പെടുത്തുവാൻ, പ്രശസ്ത വചനപ്രഘോഷകനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ ജനുവരി 20 മുതൽ ഫെബ്രുവരി നാലു വരെ ഓസ്ട്രേലിയയിലെ വിവിധ ദേവാലയങ്ങളിൽ സന്ദേശം നൽകുന്നു. മെൽബണ്‍, ബ്രിസ്ബേയിൻ എന്നിവിടങ്ങളിലാണ് ശുശ്രൂഷകൾ.

തലമുറകൾക്ക് പകർന്നു നൽകുന്ന തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 37 വർഷത്തെ കൗണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫൻ നൽകുന്ന പ്രബോധനങ്ങൾ കുടുംബങ്ങൾക്ക് ഉണർവും പ്രാർഥനാജീവിതത്തിനു ആഴവും നൽകുന്നതാണെന്ന്” വേൾഡ് പീസ് മിഷന്‍റെ സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബി ജോസ് കട്ടിക്കാട് അഭിപ്രായപ്പെട്ടു.

വിവരങ്ങൾക്ക്: ഷാജി മെൽബോണ്‍ 61 401 221 343, ബിനോയ് 61 421 491 528, ജയിംസ് ബ്രിസ്ബേയിൻ 61 401 263 911, worldpeacemissioncouncil@gmail.com
www.worldpeacemission.net

റിപ്പോർട്ട്: കെ.ജെ.ജോണ്‍