ഓരോ വർഷവും മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കേണ്ടത് ജൂണിലെ ആദ്യ പ്രവൃത്തിദിനത്തിൽ ആണെന്നാണ് ചട്ടം പറയുന്നത്. വിദ്യാഭ്യാസ വകുപ്പു കലണ്ടർ പ്രകാരം 2018-19 വർഷം സ്കൂൾ തുറന്നത് ജൂണ്‍ ഒന്നിനായിരുന്നു. എന്നാൽ നിപാ വൈറസ് ബാധമൂലം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ജൂണ്‍ ഒന്നിന് സ്കൂൾ തുറക്കാൻ കഴിഞ്ഞില്ല. അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നതിനാൽ ഈ ജില്ലകളിലൊക്കെ വ്യത്യസ്ത തീയതികളിലാണ് 2018-19 വർഷം സ്കൂളുകൾ തുറന്നത്.
KER അധ്യായം VII, ചട്ടം ഒന്ന് പ്രകാരം ജൂണിലെ ആദ്യ പ്രവൃത്തി ദിനത്തിന്റെ തലേ ദിവസം വരെ വെക്കേഷൻ തന്നെയാണ്. ഈ ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നതുപോലെ 2018-19 അധ്യയന വർഷത്തിൽ ഡയറക്ടർ മറ്റു വിധത്തിൽ വിജ്ഞാപനമൊന്നും പുറപ്പെടുവിച്ചിട്ടുമില്ല. ആയതിനാൽ നിപാ വൈറസ് ബാധമൂലവും മറ്റും 2018-19 വർഷം മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കൽ നീണ്ടുപോയ ജില്ലകളിൽ 2018 ജൂണിലെ ആദ്യ പ്രവൃത്തി ദിവസത്തിന്റെ തലേ ദിവസം വരെ മധ്യവേനലവധിക്കാലം ആയിരിക്കും.
മധ്യവേനലവധിയും ആർജിതാവധി നിജപ്പെടുത്തലും
02:53 PM Nov 11, 2019 | Deepika.com