മൂ​ന്ന് കു​റു​ക്ക​ൻ​മാ​രാ​യി ശ്രീ​നി​വാ​സ​നും വി​നീ​തും ഷൈ​നും; ട്രെ​യി​ല​ർ

03:38 PM Jul 14, 2023 | Deepika.com

ശ്രീ​നി​വാ​സ​ൻ, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ കു​റു​ക്ക​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി.

ക​ള്ള​സാ​ക്ഷി പ​റ​യാ​ന്‍ എ​ത്തു​ന്ന കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ണ്ട​നാ​യ എ​സ്ഐ​യു​ടെ വേ​ഷ​ത്തി​ൽ വി​നീ​തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി ഷൈ​ൻ ടോ​മും എ​ത്തു​ന്നു.

ന​വാ​ഗ​ത​നാ​യ ജ​യ​ലാ​ല്‍ ദി​വാ​ക​ര​ന്‍ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വ​ർ​ണ​ചി​ത്ര​യു​ടെ ബാ​ന​റി​ല്‍ മ​ഹാ​സു​ബൈ​റാ​ണ് ഈ ​ചി​ത്ര​ത്തി​ൽ നി​ര്‍​മി​ക്കു​ന്ന​ത്.