ഇളയമകൾ മഹാലക്ഷ്മിയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവച്ച് നടൻ ദിലീപ്. മകളിപ്പോൾ യുകെജിയിലായെന്നും കുസൃതിക്കാരിയാണെന്നും ദിലീപ് പറയുന്നു. കാവ്യയും മകളും ഇപ്പോൾ ചെന്നൈയിലാണ് താമസമെന്നും മകൾ ചെന്നൈയിലാണ് പഠിക്കുന്നതെന്നും ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
റിലീസിനൊരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടയിലാണ് താരം മകളുടെ വിശേഷങ്ങളുമായി മനസ് തുറന്നത്.
മഹാലക്ഷ്മി ഭയങ്കര കാന്താരി ആണ്. രണ്ടു ദിവസം ഷൂട്ട് ഒക്കെ കഴിഞ്ഞ് ലേറ്റ് ആയിട്ടാണ് ഞാൻ ഉറങ്ങിയത്. സ്കൂളിൽ പോകുന്നതിനു മുൻപേ വിളിച്ചിട്ടുണ്ടായിരുന്നു. ഞാൻ ഫോൺ എടുത്തില്ല. ഉറങ്ങി എണീറ്റ് ഫോണിൽ നോക്കുമ്പോൾ ഒരു വോയ്സ് നോട്ട് അയച്ചേക്കുന്നു.
‘അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല, ഞാൻ പോവാ.’ അത് കഴിഞ്ഞു കാവ്യയോട് പറഞ്ഞത്രേ ‘ഇനി അച്ഛൻ വിളിക്കും നമ്മൾ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ.’ യുകെജിയിൽ ആണ് അവൾ. പഠിക്കുന്നത് ചെന്നൈയിൽ ആണ്.
കാവ്യയും മഹാലക്ഷ്മിയും ചെന്നൈയിൽ ആണ് ഇപ്പോഴുള്ളത്. അവള് അവളെ തന്നെ വിളിക്കുന്നത് മാമാട്ടി എന്നാണ്. മഹാലക്ഷ്മി എന്ന പേര് പറയാൻ പറ്റാത്തതുകൊണ്ട് എന്ത് പേര് വിളിക്കും എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു.
മോളുടെ പേരെന്താ എന്നു ചോദിച്ചാൽ മഹാലക്ഷ്മി എന്നു പറയണം എന്നൊക്കെ പഠിപ്പിച്ചിരുന്നു. അങ്ങനെ പറഞ്ഞു പറഞ്ഞ് അത് മാമാട്ടിയായി. മൂത്തമകൾ മീനൂട്ടിയും മഹാലക്ഷ്മിയും ചെറുപ്പത്തിലേ ഫോട്ടോയിൽ കാണാൻ ഒരേപോലെയാണ്. അവർ രണ്ടും തമ്മിൽ നല്ല ബോണ്ട് ആണ്. ദിലീപ് പറയുന്നു.
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, റിംഗ്മാസ്റ്റർ, പാണ്ടിപ്പട, ചൈനാടൗൺ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാഫിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.
വീണ നന്ദകുമാറാണ് നായിക. ജോജു ജോർജ്, രമേശ് പിഷാരടി, ജഗപതി ബാബു തുടങ്ങി ഒട്ടേറെ മുൻനിര താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം ജൂലൈ 14ന് തിയറ്ററുകളിലെത്തും.