ലിയോ സിനിമയിലെ വിജയ്യുടെ ഭാഗം പൂർത്തിയായതായി സംവിധായകൻ ലോകേഷ് കനകരാജ്. വിജയിക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയ വിവരം ലോകേഷ് ട്വീറ്റ് ചെയ്തത്.
രണ്ടാമത്തെ ഒരുമിച്ചുളള യാത്രയും സ്പെഷ്യൽ ആക്കി തന്നതിൽ വിജയ്യോട് നന്ദി പറയുന്നുവെന്നും ലോകേഷ് പറഞ്ഞു.
And it's a wrap for our @actorvijay portion! 🤜🤛
— Lokesh Kanagaraj (@Dir_Lokesh) July 10, 2023
Thank you for making the second outing yet again a special one na! ❤️#Leo 🔥🧊 pic.twitter.com/t0lmM18CVt
സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
സംഗീതം അനിരുദ്ധ്. വാരിസിനും മാസ്റ്ററിനും ശേഷം സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ്, എഡിറ്റിംഗ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19-ന് ലിയോ തിയേറ്ററുകളില്‍ എത്തും. പിആര്‍ഒ : പ്രതീഷ് ശേഖര്‍.