മൃഗസംരക്ഷണ വകുപ്പിൽ ആറു വർഷമായി ജോലി ചെയ്തുവരുന്ന പാർട്ട്ടൈംസ്വീപ്പറാണ്. എനിക്ക് ഒരു വർഷം എത്ര കാഷ്വൽ ലീവ് ഉണ്ട്? ഏൺഡ് ലീവ് എത്ര എണ്ണം ലഭിക്കും? സമാഹരിച്ചുവയ്ക്കാവുന്ന ഏൺഡ് ലീവ് എത്ര? ഏൺഡ് ലീവ് എത്രയെണ്ണം സറണ്ടർ ചെയ്യാൻ സാധിക്കും?
കെ.എം. ത്രേസ്യാമ്മ, പത്തനംതിട്ട
പാർട്ട്ടൈം ജീവനക്കാർക്ക് ഒരു കലണ്ടർ വർഷത്തിൽ 20 ദിവസത്തെ കാഷ്വൽ ലീവ് ഉണ്ട്. 1/22 എന്ന നിരക്കിൽ ഒരു വർഷം പരമാവധി 15 ദിവസത്തെ ഏൺഡ് ലീവ് ലഭിക്കും. ക്രെഡിറ്റിലുള്ള അവധിക്കു വിധേയമായി ഒരു സാന്പത്തിക വർഷം 30 ദിവസത്തെ ഏൺഡ് ലീവ് സറണ്ടർ ചെയ്യാവുന്നതാണ്. പാർട്ട്ടൈം ജീവനക്കാർക്ക് പരമാവധി സമാഹരിച്ചു വയ്ക്കാവുന്ന ഏണ്‍ഡ് ലീവ് 120 എണ്ണം മാത്രമാണ്.