മെൽബണ്‍: ക്രിസ്മസ് ആഘോഷം ഗൃഹാതുര സ്മരണകൾ ഉണർത്തി ഒത്തുചേരലിന്േറയും പരസ്പര സ്നേഹത്തിന്റേയും വേദിയായി മാറ്റിക്കൊണ്ട് മെൽബണ്‍ ഈസ്റ്റേണ്‍ ബോയ്സ് ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി. മുതിർന്നവർ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുചേരലിന്റെയും ക്രിസ്മസ് സന്ദേശം വരും തലമുറയ്ക്ക് കൈമാറുന്നതിനോടൊപ്പം, തങ്ങളുടെ ചെറുപ്പകാല ക്രിസ്മസ് അനുഭവങ്ങൾ പങ്കുവെച്ചത് പുതുതലമുറക്ക് ഒരുപുത്തൻ അനുഭവമായിരുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങൾ ചേർന്നു ഒരുക്കിയ ക്രിസ്മസ് ലഞ്ചും ഉണ്ടായിരുന്നു. മലയാളികൾക്ക് എല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിച്ചുകൊണ്ട് ഒരുപിടി നല്ല കരോൾ ഗാനങ്ങളുമായി ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളോടു വിടപറഞ്ഞു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ