ബ്രിസ്ബെയ്ൻ: സന്ദേശ ചലച്ചിത്ര നിർമാണ വിതരണ പ്രസ്ഥാനമായ വേൾഡ് മദർ വിഷന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ സംഘടനയുടെ ആസ്ഥാന കേന്ദ്രമായ ബിലോയിലായിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്രിസ്മസ് കരോൾ സംഗമം ശ്രദ്ധേയമായി.
ഇന്ത്യ, ഹംഗറി, ഫിലിപ്പീൻസ്, നെതർലൻഡ്, ബ്രസീൽ, ബെൽജിയം, ഓസ്ട്രേലിയ, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഓരോരുത്തരും അവരവരുടെ മാതൃഭാഷയിൽ കരോൾ ഗാനങ്ങൾ ആലപിക്കുകയും ക്രിസ്മസ് അനുഭവങ്ങൾ പങ്കുവയ്ക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സാഹോദര്യവും മാനവികതയും ഉൗട്ടിയുറപ്പിക്കാനുള്ള മദർ വിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓസ്ട്രേലിയയിൽ കുടിയേറി പാർത്തവരേയും ജോലി ചെയ്യുന്ന പ്രവാസികളേയും ഉൾപ്പെടുത്തി കരോൾ സംഗമം നടത്തിയത്.
വേൾഡ് മദർ വിഷൻ ചെയർമാനും സംവിധായകനുമായ ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ച പരിപാടി ബനാന ഷെയർ ഡപ്യൂട്ടി മേയർ വാറൻ മിഡിൽട്ടണ് ഉദ്ഘാടനം ചെയ്തു. ഫാദർ ടി. ക്രിസ്മസ് സന്ദേശം നൽകി. ബനാന ഷെയർ കൗണ്‍സിലർ ഡേവിഡ് സ്നെൽ, അന്താരാഷ്ര നൃത്ത അധ്യാപികയും സംഗീതജ്ഞയുമായ ഇൽഡിക്കോ, വിന്നീസ് പ്രസിഡന്റ് ഗേ ഫ്രേസർ, ബ്രസീലിയൻ ഗായകൻ കോസ്താ, ഫിലിപ്പൈൻ ഗായിക ഡാനിയൽ, നെതർലൻഡ് സംഗീതജ്ഞരായ പീറ്റർ , ജെഫ് എന്നിവർ സംഗീത പരിപാടികൾക്ക് നേതൃത്വം കൊടുത്തു. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടികളിൽ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ കലാകാര·ാരെ പുരസ്കാരം നൽകി ആദരിച്ചു.