എയ്ഡഡ് സ്കൂൾ ഹെഡ് മിസ്ട്രസ് ആയി 1- 4 -2018 മുതൽ പ്രമോട്ട് ചെയ്തു. 1-4-2018 മുതൽ വെക്കേഷൻ കാലം ഉൾ പ്പെടെ തുടർച്ചയായി ഹെഡ് മിസ്ട്രസ് ആയി ജോലി ചെയ്യുകയാണ്. എനിക്ക് ഏണ്‍ഡ് ലീവ് കണക്കാക്കുന്നത് സ്കൂൾ തുറന്ന ജൂണ്‍ മാസംമുതൽ മാത്രമാണോ? 1-4-2018 മുതൽ 31- 5- 2018 വരെയും അതിനുശേഷം ജൂണ്‍ ഒന്നു മുതൽ തുടർച്ചയായും നോണ്‍ വെക്കേഷൻ സ്റ്റാഫ് എന്ന നിലയിൽ ജോലി ചെയ്തുവരുന്നു. ഏപ്രിൽ മുതൽ മേയ് വരെയുള്ള കാലത്തെ സർവീസിന് ഏണ്‍ഡ് ലീവിന് അർഹതയില്ലേ? ഏപ്രിൽ ഒന്നു മുതലുള്ള ഹെഡ്മാസ്റ്റർ തസ്തികയ്ക്ക് അംഗീകാരം കിട്ടിയിട്ടുണ്ട്.
കെ.എം. ബീന, കട്ടപ്പന
2018 ഏപ്രിൽ ഒന്നു മുതൽ 31- 5- 2018വരെ താങ്കൾ വെക്കേഷൻ കാലയളവിൽ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തതാണ്. ആ സർവീസിന് ഏണ്‍ഡ് ലീവ് ലഭിക്കും. എന്നാൽ വെക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവർ ആ കാലത്ത് ജോലി ചെയ്യേണ്ടതായി വന്നാൽ ആ വിഭാഗം ജീവനക്കാർക്ക് ലഭിക്കുന്ന ഏണ്‍ഡ് ലീവിന്റെ അടിസ്ഥാനത്തിലേ ഈ കാലയളവിൽ ഏണ്‍ഡ് ലീവ് ലഭിക്കുകയുള്ളൂ. അതായത് N/L x 30എന്നതിന്റെ അടിസ് ഥാനത്തിൽ ഏണ്‍ഡ് ലീവ് ക്ലെയിം ചെയ്യാം.