+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തിന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയയുടെ സാന്നിധ്യം

മെൽബണ്‍: കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തിന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയ കമ്മിറ്റിയുടെ നിറസാന്നിധ്യം. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ബോർഡുകളും ഫ്ളക്സുകളും വച്ച് ആശംസ നേർന്നതോടൊപ്പം ഓസ്ട്രേലിയ ക
കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തിന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയയുടെ സാന്നിധ്യം
മെൽബണ്‍: കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തിന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയ കമ്മിറ്റിയുടെ നിറസാന്നിധ്യം. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ബോർഡുകളും ഫ്ളക്സുകളും വച്ച് ആശംസ നേർന്നതോടൊപ്പം ഓസ്ട്രേലിയ കോഓർഡിനേറ്റർ കൂടിയായ സ്റ്റീഫൻ ഓക്കാട്ടിന്‍റെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ അണിനിരന്നു.

പ്രവാസി കേരളാ കോണ്‍ഗ്രസ് ഗ്ലോബൽ കമ്മിറ്റിയിലെ യുകെ, അയർലൻഡ്, യുഎസ്എ, കുവൈറ്റ് ചാപ്റ്റർ, യുഎഇ, മസ്ക്കറ്റ്, ബഹറിൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നും പ്രവർത്തകർ സ്റ്റീഫൻ ഓക്കാട്ട്, രാജു കുന്നക്കാട്ട്, എബ്രഹാം സജി, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബാന്‍റിന് പിന്നിൽ അണിനിരന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകരെ പാർട്ടി ചെയർമാൻ കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ്, ജോസഫ് എം. പുതുശേരി, തോമസ് ഉണ്ണിയാടൻ, യൂത്ത് ഫ്രണ്ട് പ്രസിഡന്‍റ് സജി മഞ്ഞക്കടന്പൻ, കഐസ് സി പ്രസിഡന്‍റ് രാകേഷ്, കെറ്റിയുസി പ്രസിഡന്‍റ് ജോസ് പുത്തൻകാല എന്നിവർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ