+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസി ക്ഷേമം ഗവണ്‍മെന്‍റിന്‍റെ ലക്ഷ്യം: ഇ.പി. ജയരാജൻ

മെൽബണ്‍: പ്രവാസി ക്ഷേമത്തിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നയമാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റിനുള്ളതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഓസ്ട്രേലിയയിലെ ഇ
പ്രവാസി ക്ഷേമം ഗവണ്‍മെന്‍റിന്‍റെ ലക്ഷ്യം: ഇ.പി. ജയരാജൻ
മെൽബണ്‍: പ്രവാസി ക്ഷേമത്തിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നയമാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റിനുള്ളതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഓസ്ട്രേലിയയിലെ ഇടതു പുരോഗമന സംഘടനയായ ഗ്രാൻമ യുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ ക്ഷേമത്തിന്‍റ ഭാഗമായി ചരിത്രത്തിലാദ്യമായി കേരള സർക്കാർ ലോക കേരള സഭ സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്തിന്‍റെ ഒൗദ്യോഗിക അതിർത്തികൾ കടന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോകത്താകെയും കേരളം വളരുന്നു എന്ന തിരിച്ചറിവാണ് ലോക കേരള സഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലെ പ്രവാസികളുടെ എല്ലാവിധ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഗവണ്‍മെന്‍റ് അംഗീകൃത സംഘടനയാണ് ഗ്രാൻമ എന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഗ്രാൻമ പ്രസിഡന്‍റ് പ്രമോദ്ലാൽ അധ്യക്ഷത വഹിച്ചു.