ജോ​ജു ജോ​ർ​ജി​നൊ​പ്പം ഐ​ശ്വ​ര്യ രാ​ജേ​ഷ്; പു​ലി​മ​ട റി​ലീ​സി​നൊ​രു​ങ്ങു​ന്നു

10:33 AM Jul 04, 2023 | Deepika.com

ജോ​ജു ജോ​ർ​ജ്, ഐ​ശ്വ​ര്യ രാ​ജേ​ഷ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന പു​ലി​മ​ട റി​ലീ​സി​നൊ​രു​ങ്ങു​ന്നു. എ.​കെ.സാ​ജ​നാ​ണ് ചി​ത്രം ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വേ​ണു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഐ​ശ്വ​ര്യ​യ്ക്കും ജോ​ജു​വി​നും പു​റ​മെ ചെ​മ്പ​ൻ വി​നോ​ദ്, ലി​ജോ മോ​ൾ, ജാ​ഫ​ർ ഇ​ടു​ക്കി, ജി​യോ ബേ​ബി, ബാ​ല​ച​ന്ദ്ര മേ​നോ​ൻ, ജോ​ണി ആ​ന്‍റ​ണി, കൃ​ഷ്ണ​പ്ര​ഭ, സോ​നാ നാ​യ​ർ എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു. എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വേ​ണു ക്യാ​മ​റ​യ്ക്ക് പി​ന്നി​ലെ​ത്തു​ന്ന​ത് എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം ഇ​ഷാ​ൻ ദേ​വും പ​ശ്ചാ​ത്ത​ല സം​ഗീ​തം അ​നി​ൽ ജോ​ൺ​സ​ണു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.