ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ചു. എനിക്ക് ഒന്പതു വർഷം സർവീസേയുള്ളൂ. എക് സ്ഗ്രേഷ്യേ പെൻഷനാണ് ലഭിക്കുന്നത്. എനിക്ക് എട്ടു വർഷവും 11 മാസവും 30 ദിവസവും എന്ന കണക്കിലാണ് സർവീസുള്ളത്. അടുത്തകാലത്തുണ്ടായ സർക്കാർ ഉത്തരവന്റെ അടിസ്ഥാനത്തിൽ അധിവർഷത്തിലെ അധിക ദിനങ്ങൾ ഉൾപ്പെടുത്തി എന്റെ പെൻഷനും പരിഷ്കരിക്കുവാൻ സാധിക്കുമോ? എന്റെ ആകെ സർവീസിന്റെ കാലത്ത് രണ്ട് അധിവർഷങ്ങളുണ്ട്. എങ്കിൽ എനിക്ക് മിനിമം പെൻഷന് അർഹത ലഭിക്കില്ലേ?
കെ.ആർ. രഘുനാഥൻ, കൊല്ലം
അടുത്തകാലത്ത് സർക്കാർ പ്രഖ്യാപിച്ച അധിവർഷത്തിലെ അധിക ദിവസങ്ങൾ ചേർത്ത് പെൻഷനിൽ മാറ്റം വരുത്താം. അതിനുവേണ്ടി അവസാനം ജോലി ചെയ്ത ഓഫീസിൽ അപേക്ഷ സമർപ്പിക്കുക. പെൻഷൻ അനുവദിച്ച് ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് (പെൻഷൻ സാംഗ്ഷനിംഗ് അ തോറിറ്റി) ഇതു ചെയ്യാവുന്നതാണ്.
എട്ടു വർഷവും 11 മാസവും 30 ദിവസവും എന്നതിനോടൊപ്പം രണ്ടു ദിവസം കൂടി ചേരുന്പോൾ ഒന്പതു വർഷവും രണ്ടു ദിവസവും വരുന്നു. ഒന്പതു വർഷവും ഒരു ദിവസവും ഉണ്ടെങ്കിൽ അത് പത്തു വർഷമായി കണക്കാക്കും.
അതോടൊപ്പം മിനിമം പെൻഷൻ അനുവദിച്ച് ഉത്തരവിറക്കാവുന്നതാണ്.
എത്രയും പെട്ടെന്ന് പെൻഷൻ സാംഗ്ഷനിംഗ് അതോറിറ്റിക്ക് അപേക്ഷ കൊടുക്കുക.