എൽഡി ക്ലർക്കായി ഉടൻ നിയമ നം ലഭിക്കും. ബിഎസ്സി നഴ്സിംഗ് പഠിക്കാൻ ആഗ്രഹമുണ്ട്. ജോലിയി ൽ പ്രവേശിച്ചു കഴിഞ്ഞ് എനിക്ക് പഠിക്കാനുള്ള അവധി കിട്ടുമോ? എങ്ങനെയുള്ള ലീവിനാണ്് അപേക്ഷിക്കേണ്ടത്? അതിന് കാലപരിധിയുണ്ടോ? നഴ്സിംഗ് യോഗ്യത നേടിയാ ൽ ഗവ. നഴ്സാകാൻ എന്താണ് ചെയ്യേണ്ടത്?
ക്രിസ്റ്റീന, കോട്ടയം
സർക്കാർ സർവീസിൽ ക്ലർക്ക് ആയി ജോലി ലഭിച്ചുകഴിഞ്ഞാൽ ശൂന്യവേതന അവധിയെടുത്ത് താങ്കൾക്ക് ബി എസ്സി നഴ്സിംഗിനു പോകാൻ സാധിക്കും. മാക്സിമം അഞ്ചു വർഷം വരെ ഇങ്ങനെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി അവധി എടുക്കാം. ഈ അവധി എടുത്തു കഴിഞ്ഞാൽ താങ്കളുടെ മുൻകാല സർവീസ് നഷ്ടപ്പെടും. നഴ്സിംഗ് പാസായ ശേഷം പിഎസ്സി മുഖേന സർവീസിലിരിക്കുന്പോൾതന്നെ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
പഠിക്കാൻ അവധി കിട്ടും
03:05 PM Oct 21, 2019 | Deepika.com