+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാൻമ ബല്ലാരറ്റിൽ പ്രവർത്തനം ആരംഭിച്ചു

വിക്ടോറിയ: ഓസ്ട്രേലിയയിലെ പുരോഗമന മതേതര സാംസ്കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ (ഗ്രാൻമ) ബല്ലാരറ്റിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാൻമയുടെ വിക്ടോറിയയിലെ മൂന്നാമത്തെ യൂണിറ്റാണ
ഗ്രാൻമ ബല്ലാരറ്റിൽ  പ്രവർത്തനം ആരംഭിച്ചു
വിക്ടോറിയ: ഓസ്ട്രേലിയയിലെ പുരോഗമന മതേതര സാംസ്കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ (ഗ്രാൻമ) ബല്ലാരറ്റിൽ പ്രവർത്തനം ആരംഭിച്ചു.

ഗ്രാൻമയുടെ വിക്ടോറിയയിലെ മൂന്നാമത്തെ യൂണിറ്റാണ് ബല്ലാരിറ്റിലേത്. നേരത്തെ ഗീലോങ്ങിലും യൂണിറ്റ് പ്രവർത്തനം തുടങ്ങിയിരുന്നു.

ബല്ലാരറ്റിൽ നടന്ന രൂപീകരണയോഗത്തിൽ ഗ്രാൻമ പ്രസിഡന്‍റ് പ്രമോദ്ലാൽ ,സെക്രട്ടറി വി.എസ് അമേഷ്കുമാർ, ജോസ് ജോസഫ്, റോയി തോമസ്, അനീഷ് ജോസഫ്, അജീഷ് ജോസ്, ഇ.പി. ഷാംജു, ബിജു ചെരിയം കാല, സുനിൽ മുഹമ്മദ്, ഡാനിഷ് ,ജോണ്‍സൻ കോശി തുടങ്ങിയവർ സംസാരിച്ചു.

നെൽസൻ സേവ്യർ, ആൻഷു സാം എന്നിവരെ കോഓർഡിനേറ്റർമാരായി യോഗം തെരെഞ്ഞെടുത്തു. ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ സന്ദർശനം വിജയിപ്പിക്കുവാനും മറ്റു സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഉൗന്നൽ കൊടുത്തു കൊണ്ട് പ്രവർത്തിക്കുവാനും യോഗത്തിൽ തീരുമാനമായി.