ബ്രിസ്ബൻ: ഫ്ളൈ വേൾഡ് ഇന്റർ നാഷണൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ പ്രവർത്തനം ബ്രിസ്ബനിലേക്കും. ഓസ്ട്രേലിയ - ന്യൂസിലാൻഡ് മലയാളികൾ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറ്റമധികം ആശ്രയിക്കുന്ന ഫ്ളൈവേൾഡിന്റെ ബ്രിസ്ബൻ ഓഫീസ് റോക്ലിയിൽ നവംബർ 18നു പ്രവർത്തനം ആരംഭിക്കും. 49 ബൗണ്ടറി റോഡിൽ ഉച്ചകഴിഞ്ഞ് ഒന്നിന് തായ് എയർവേസ് ജനറൽ മാനേജർ ചൗവരിറ്റ് തനസോന്പനാഥ് (Chawarit Thanasombatnanth) ഓഫീസ് ഉദ്ഘാടനം ചെയ്യും.
ഫ്ളൈ വേൾഡിന്റെ ഒരുവർഷം നീളുന്ന ഗ്രാന്റ് പ്രമോ കാന്പയിൽ അംടാൻ മെഡിക്കൽ കന്പനി ഡയറക്ടർ ഡോ. ചൈതന്യ ഉണ്ണി നിർവഹിക്കും. ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാര ജേതാവ് പി.വി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയാവും. ബ്രിസ്ബൻ സീറോ മലബാർ ചാപ്ലിൻ ഫാ. വർഗീസ് വാവേലിൽ, ബിൻലി പള്ളി വികാരി ഫാ. ജോസഫ് കാനാട്ട് തുടങ്ങിയവർ പ്രസംഗിക്കും.
മൾട്ടിപ്പിൾ എയർലൈൻ കന്പനികളുടെ ടോപ്പ് അച്ചീവ്മെന്റ് അവാർഡ് തുടർച്ചയായി നേടിയിട്ടുള്ള ഫ്ളൈ വേൾഡ് മണി എക്സചേഞ്ച് രംഗത്തും ശ്രദ്ധേയരായി കഴിഞ്ഞു. ന്യൂസൗത്ത് വെയിൽസ്, മെൽബണ്‍, ന്യൂസിലാൻഡ് എന്നിവിടങ്ങളിള്ളതിനു പുറമേ കൊച്ചിയിലും ഫ്ളൈ വേൾഡിനു ഓഫീസുണ്ടെന്ന് മാനേജിംഗ് പാർട്ടണർമാരായ റോണി ജോസഫ്, പ്രിൻസ് ജേക്കബ് എബ്രഹാം എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്