1- 4 -2013നോ അതിനു ശേഷമോ റഗുലർ തസ്തികയിൽ സേവനത്തിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമാക്കിയിരുന്നു. ഇങ്ങനെയുള്ള ജീവനക്കാർ അവർക്ക് നിയമനം ലഭിച്ച് ഒരു മാസത്തിനകം പദ്ധതിയിൽ അംഗങ്ങളാകണം.
എന്നാൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ 1-4-2013നു മുന്പ് അവധി ഒഴിവിൽ സേവനമനുഷ്ഠിച്ചു വരവേ, 1-4-2013നുശേഷം റെഗുലർ തസ്തികയിൽ സ്ഥിരമായി നിയമിക്കപ്പെട്ട അധ്യാപകർക്കും 2011-12, 2012-13 വർഷങ്ങളിലെ അധിക തസ്തികയിൽ നിയമിക്കപ്പടുകയും 1-4-2013നുശേഷം റെഗുലർ തസ്തികയിൽ നിയമിക്കപ്പെടുകയും ചെയ്ത അധ്യാപകർക്കും പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് ബാധകമാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇങ്ങനെയുള്ള ജീവനക്കാരെ /അധ്യാപകരെ സമയപരിധിക്കുള്ളിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളാക്കാതിരിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ വന്നു.
വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും 1 -4- 2013നു മുന്പ് സേവനമനുഷ്ഠി ച്ചു വരുന്ന ജീവനക്കാരിൽ 1-4-2013നുശേഷം റെഗുലർ തസ്തികയിൽ നിയമനം ലഭിക്കുന്ന മുഴുവൻ ജീവനക്കാർക്കും സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമാക്കിയിരിക്കുന്നു.
ഈ സാഹചര്യത്തിൽ ഇത്ത രം ജീവനക്കാർ പ്രസ്തുത പദ്ധതിയിൽ സമയബന്ധിതമായി അംഗങ്ങളായി വിഹിതം അടവാക്കിയാൽ മാത്രമേ വിരമിക്കുന്ന സമയത്ത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുകയുള്ളൂ. ജീവനക്കാരെ പദ്ധതിയിൽ അംഗങ്ങളാക്കാനുണ്ടാകുന്ന കാലതാമസം ഈ വിഭാഗം ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങളിൽ ഗണ്യമായ കുറവു വരുത്തുന്നതിന് കാരണമാകും. ജീവനക്കാർ പദ്ധതിയിൽ അംഗങ്ങളാകാത്ത പക്ഷം സർക്കാർ വിഹിതം അടയ്ക്കുവാനും സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ 1-4-2013നു മുന്പ് ദിവസവേതനാടിസ്ഥാനത്തിലോ അവധി ഒഴിവിലെ / അധിക തസ് തികയിലെ സേവനത്തിലോ ഉണ്ടായിരുന്ന ജീവനക്കാരിൽ 1-4-2013നോ അതിനു ശേഷമോ സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളിൽ / സ്ഥാപനങ്ങളിൽ റഗുലർ തസ്തികയിൽ സ്ഥിരനിയമനം ലഭിച്ചിരിക്കുന്ന മുഴുവൻ ജീവനക്കാരും 2019 നവംബർ 20നു മുന്പായി പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളാകണം. ജീവനക്കാരെ പദ്ധതിയിൽ അംഗങ്ങളാക്കുന്നതിന് ബന്ധപ്പെട്ട ഡിഡിഒമാർ പ്രത്യേകം ശ്രദ്ധിക്കണം.
2019 നവംബർ 20നു ശേഷവും പദ്ധതിയിൽ അംഗങ്ങളാകാത്ത ജീവനക്കാരുടെ നവംബർ മാസം മുതലുള്ള ശന്പള ബില്ലുകൾ പാസാക്കില്ല. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഡിഡിഒമാരുടെ പേരിൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. സ.ഉ. (അച്ചടി) 133/ 2019 ഡബ്ല്യുഎം തീയതി 30/9/ 2019.
സൂപ്പർ ന്യൂമററി തസ്തികയിൽ ഉള്ളവർക്കും ബാധകം
01- 04 -2013നു മുന്പ് സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കപ്പെട്ടിരിക്കുന്നതും 01-04-2013നു ശേഷം റെഗുലറൈസ് ചെയ്തിരിക്കുന്നതുമായ മുഴുവൻ ജീവനക്കാർക്കും മുകളിൽ പറഞ്ഞ വ്യ വസ്ഥകൾ ബാധകമാണ്.
സ.ഉ(അച്ചടി)നം.132/2019/ ധന. തീയതി 30/09/2019.