+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലാമണ്ഡലം ടാൻസാനിയ കേരളപിറവി ആഘോഷിച്ചു

ദാർസലാം: ടാൻസാനിയയിലെ മലയാളി സമൂഹത്തിന്‍റെ കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയ വിവിധ പരിപാടികളോടെ കേരളപിറവി ആഘോഷിച്ചു. നവംബർ അഞ്ചിന് ദാർസലാമിലെ പട്ടേൽ സമാജ് ഹാളിൽ നടന്ന പരിപാടിയിൽ കേരളത്തിന്‍റെ ചരിത്രവു
കലാമണ്ഡലം ടാൻസാനിയ കേരളപിറവി ആഘോഷിച്ചു
ദാർസലാം: ടാൻസാനിയയിലെ മലയാളി സമൂഹത്തിന്‍റെ കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയ വിവിധ പരിപാടികളോടെ കേരളപിറവി ആഘോഷിച്ചു. നവംബർ അഞ്ചിന് ദാർസലാമിലെ പട്ടേൽ സമാജ് ഹാളിൽ നടന്ന പരിപാടിയിൽ കേരളത്തിന്‍റെ ചരിത്രവും സംസ്കാരവും കൃഷിയും ശീലങ്ങളുമെല്ലാം പുതു തലമുറക്കായി കാഴ്ചവയ്ക്കുന്ന പ്രദർശനം ഹാളിനു പുറത്തു ഒരുക്കിയാണ് കലാമണ്ഡലം ഏവരെയും സ്വാഗതം ചെയ്തത്. കേരളത്തിന്‍റെ തനതായ കാർഷിക വിഭവങ്ങളും ആയുർവേദവും ഒൗഷധചെടികളും മത സാമൂഹിക ആചാരങ്ങളും എല്ലാവർക്കും ഒരു പുത്തൻ ദൃശ്യാനുഭവമായി.

കേരളത്തിൽ നിന്നും നടൻ പാട്ടുകളായി ആദ്യമായി ആഫ്രിക്കൻ കരയിലെത്തിയ താവം ഗ്രാമ വേദി അവതരിപ്പിച്ച ന്ധനാട്ടറിവ് പാട്ടുകൾ’’ഈ വർഷത്തെ കേരളപിറവി ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായിരുന്നു.

ആഫ്രിക്കയിലെ മലയാളി സങ്കടനകളുടെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നുള്ള നാടൻപാട്ടു കലാകാര·ാരുടെ സാന്നിധ്യവും ഏവർക്കും പുതുമ സമ്മാനിച്ചു.

റിപ്പോർട്ട്: മനോജ് കുമാർ