സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പള ബില്ലുകൾ ഐടി സംവിധാനം ഉപയോഗിച്ച് സ്പാർക്കിലൂടെയാണ് തയാറാക്കുന്നത്. ബില്ലിന്റെ പകർപ്പ് ഒരു കോപ്പി ബന്ധപ്പെട്ട ട്രഷറിയിൽ നൽകണമായിരുന്നു.
എന്നാൽ ഈ മാസം മുതൽ ഫിനാൻസ്, ട്രഷറി ഡിപ്പാർട്ട്മെന്റുകളിൽ പരീക്ഷണാർഥം പേപ്പർ രഹിത ശന്പള ബില്ലുകൾ തയാറാക്കിയാൽ മതിയെന്ന് സർക്കാരിന്റെ പുതിയ ഉത്തരവ്. ഐടി സംവിധാനം മാത്രം ഉപയോഗിച്ച് പ്രിന്റ് കോപ്പി എടുക്കാതെ തന്നെ ഈ മാസം മുതൽ ട്രഷറി, ഫിനാൻസ് വകുപ്പുകളിൽ ശന്പള ബില്ലുകൾ തയാറാക്കിയാൽ മതിയെന്നാണ് പുതിയ ഉത്തരവ്. സ.ഉ(പി) 135/2019 തീയതി 4 /10 /2019. കാലക്രമേണ മറ്റു വകുപ്പുകളിലും ഈ സംവിധാനം നിലവിൽ വരുമെന്ന് ഉത്തരവ് പറയുന്നു. പുതിയ ഉത്തരവിന്റെ പ്രാബല്യം 2019 ഒക്ടോബർ മാസം മുതൽ.
പേപ്പർരഹിത ശന്പളബില്ലുകൾ ഈ മാസം മുതൽ
03:04 PM Oct 14, 2019 | Deepika.com