അഡലൈഡ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് അഡലൈഡ് ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥനായ പരി. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 9 മുതൽ 11 വരെ ഭക്തിപൂർവ്വം നടത്തപ്പെടും. നവംബർ 9 വ്യാഴാഴ്ച വൈകിട്ട് 7ന് പെരുന്നാൾ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. അനിഷ് കെ. സാം നിർവഹിക്കും. തുടർന്ന് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ നടത്തപ്പെടും. നവംബർ 10 വെള്ളിയാഴ്ച വൈകിട്ട് 7ന് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, ഭക്തിനിർഭരമായ റാസ, ആശീർവാദം, നേർച്ച വിളന്പ് എന്നിവ നടക്കും.
നവംബർ 11 ശനിയാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, വാഴ്വ്, നേർച്ച വിളന്പ് എന്നിവയും തുടർന്ന് ആദ്യഫല ലേലവും, സ്നേഹവിരുന്നും നടത്തപ്പെടും. പരി. പിതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു കൊണ്ട് എല്ലാവരേയും കർതൃനാമത്തിൽ പെരുന്നാൾ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നു. ഇടവക കൈക്കാരൻ ബിജു കുര്യാക്കോസ്, സെക്രട്ടറി ജോഷി ആൻഡ്രൂസ്, പെരുന്നാൾ കണ്‍വീനർ ആശിഷ് പുന്നൂസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.