+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ഡ്നി​യി​ൽ "അ​മ്മ' ന​ട​നോ​ത്സ​വം ന​വം​ബ​ർ 25, 26 തീ​യ​തി​ക​ളി​ൽ

മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി മൈ​ഗ്ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (അ​മ്മ) സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലായി ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാട്ടം, സി​നി​മാ​റ്റി​ക് ഡാൻസ് എന്നീ മത്
സി​ഡ്നി​യി​ൽ
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി മൈ​ഗ്ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (അ​മ്മ) സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലായി ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാട്ടം, സി​നി​മാ​റ്റി​ക് ഡാൻസ് എന്നീ മത്സരങ്ങൾ നടത്തുന്നു. മ​ത്സ​ര​ങ്ങ​ൾ ര​ണ്ടു സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്നു. 200 ഓ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടു​ന്ന പ്ര​തി​ഭ നാ​ട്യ​പ​ട്ടം സ്വ​ന്ത​മാ​ക്കും. കാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ക്കും.

ന​വം​ബ​ർ 25, 26 തീ​യ​തി​ക​ളി​ൽ ലി​വ​ർ​പൂ​ളി​ലെ ഓ​ൾ സ​യ​ന്‍റി​സ് ച​ർച്ച് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പരിപാടിയിലേക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​മ്മ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ആ​ബേ​ൽ, പി​ആ​ർ​ഒ ജി​ൻ​സ് ജോ​ർ​ജ്, കോ​ ഓ​ർ​ഡി​നേ​റ്റ​ർ ക്രി​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ 20 വ​രെ​യു​ണ്ടാ​യി​രി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ www.ammaaustralia.com.au എ​ന്ന വെ​ബ്സൈ​റ്റി​ലി​ൽ ലോ​ഗി​ൻ ചെ​യ്യേ​ണ്ട​താണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0431033212, 0423213545, 0470026198 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടുക.