നീതിന്യായ വകുപ്പിൽ ജോലി ചെയ്യുന്ന ഓഫീസ് അറ്റൻഡറാണ്. എനിക്ക് കേൾവി ശക്തി വളരെ കുറവാണ്. എന്നെ വൈകല്യമുള്ള ആളിന്റെ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ ബോർഡിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റിൽ 49% കേൾവി തകരാർ ഉണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. എനിക്ക് ശാരീരിക ന്യൂ നതയുള്ളവർക്ക് ലഭിക്കുന്നതുപോലെയുള്ള കണ്‍വയൻസ് അലവൻസിന് അർഹതയില്ലേ? ഇല്ലെന്നാണ് ഓഫീസിൽനിന്ന് അറിയിച്ചത്. ഇതു ശരിയാണോ? 40% ൽ കൂടുതൽ കേൾവിശക്തി ഇല്ലാത്ത എനിക്ക് അലവൻസ് നൽകേണ്ടതല്ലേ?
വി.എം. രാകേഷ്,
മാവേലിക്കര
കേൾവി തകരാറുള്ള താങ്കൾക്ക് ഭിന്നശേഷിക്കാർക്കുള്ള സ്പെഷൽ കണ്‍വയൻസ് അലവൻസ് നിരസിച്ച നടപടി ശരിയാണ്. നിലവിലുള്ള റൂൾ പ്രകാരം സ്പെഷൽ കണ്‍വയൻസ് അലവൻസ് നൽകാൻ സാധിക്കില്ല. 11- 6 -1980ലെ ധനകാര്യ വകുപ്പിന്റെ 364/1980 ഉത്തരവുപ്രകാരം കുറഞ്ഞത് 40% എങ്കിലും കാഴ്ചശക്തി ഇല്ലാത്തവർക്കും അസ്ഥിവൈകല്യം ഉള്ളവർക്കും മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂ. കേൾവിശക്തി കുറവുള്ളവരുടെ കാര്യം ഈ ഉത്തരവിന്റെ പരിധിയിൽ വരുന്നില്ല.