മൃഗസംരക്ഷണ വകുപ്പിൽനിന്ന് യുഡി ക്ലർക്കായി 2017 ഏപ്രിൽ 30ന് വിരമിച്ചു. ക്രെഡിറ്റിലുണ്ടായിരുന്ന 214 ദിവസത്തെ ഏണ്‍ഡ് ലീവ് ടെർമിനൽ സറണ്ടർ വഴി പണമാക്കി ലഭി ച്ചു. പിന്നീടാണ് ഞാൻ മനസിലാക്കിയത് സർവീസിലെ ആദ്യ വർഷത്തെ ഏണ്‍ഡ് ലീവ് 1/22 വച്ചാണല്ലോ കണക്കാക്കിയിരിക്കുന്നതെന്ന്. അത് 1/11 എന്ന കണക്കിൽ മാറ്റിയാൽ 16 ദിവസത്തെ ഏണ്‍ഡ് ലീവ് കൂടി ലഭിക്കും. ടെർമിനൽ സറണ്ടർ വാങ്ങിയതുകൊണ്ട് ഈ 16 ദിവസത്തെ ഏണ്‍ഡ് ലീവ് മാറിയെടുക്കാൻ സാധിക്കുമോ?
മുഹമ്മദ് കാസിം, ആലപ്പുഴ
ജീവനക്കാരുടെ ആദ്യ വർഷത്തെ ഏണ്‍ഡ് ലീവ് 1/22 എന്ന കണക്കിലാണ് ക്രെഡിറ്റ് ചെയ്യുന്നത്. മൂന്നു വർഷം പൂർത്തിയാകുന്പോൾ ഇത് 1/11 ആക്കി മാറ്റേണ്ടതായിരുന്നു. എന്നാൽ അങ്ങനെ റീകാൽക്കുലേറ്റ് ചെയ്യാൻ വിട്ടുപോയതാണെങ്കിൽ വിരമിച്ചതിനു ശേഷമാണെങ്കിലും അത് മാറ്റി എടുക്കാം. അതിനുള്ള അപേക്ഷ ഏറ്റവും അവസാനം ജോലി ചെയ്ത ഓഫീസിലോ, ഓഫീസ് മേധാവിക്കോ സമർപ്പിച്ചാൽ മതി. ആ ഓഫീസിൽനിന്ന് ബിൽ മാറി തുക കൈപ്പറ്റാവുന്നതാണ്.