+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ബേൻ മലയാളികൾക്ക് അഭിമാനമായി നീന സണ്ണി

ബ്രിസ്ബേൻ: ജീവകാരുണ്യ മേഖലയിൽ മികച്ച മാതൃകയായി മാറുകയാണ് കോട്ടയം സ്വദേശിനിയും ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ബയോ മെഡിസിനിൽ ഒന്നാം വർഷ വിദ്യാർഥിനിയുമായ നീന സണ്ണി. പുതു തലമുറയുടെ ആധുനിക സങ്കൽപ്പങ്ങൾക്
ബ്രിസ്ബേൻ മലയാളികൾക്ക് അഭിമാനമായി നീന സണ്ണി
ബ്രിസ്ബേൻ: ജീവകാരുണ്യ മേഖലയിൽ മികച്ച മാതൃകയായി മാറുകയാണ് കോട്ടയം സ്വദേശിനിയും ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ബയോ മെഡിസിനിൽ ഒന്നാം വർഷ വിദ്യാർഥിനിയുമായ നീന സണ്ണി.

പുതു തലമുറയുടെ ആധുനിക സങ്കൽപ്പങ്ങൾക്ക് പിറകെ പോകാതെ സഹജീവി സ്നേഹത്തിന്‍റെയും കരുണയുടേയും പാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകാനുള്ള ശ്രമത്തിലാണ് നീന. ഇതിനായി നിർധന സമൂഹത്തിലെ രോഗികൾക്ക് ചികിത്സക്കായി രണ്ട് ലക്ഷം രൂപയുടെ ധനസഹായമാണ് നീന കൈമാറിയത്.

കളാൻഡ്ര യൂണിറ്റി കോളജിലെ മികച്ച വിദ്യാർഥികളിലൊരാളായിരുന്ന നീന നാട്ടിലെ നിർധന കുടുംബത്തിലെ രോഗികൾക്കാണ് ധനസഹായം നൽകുന്നത്. വിശേഷാവസരങ്ങളിൽ ബന്ധുക്കൾ സമ്മാനമായി നൽകിയ തുകയും രക്ഷിതാക്കൾ പോക്കറ്റ് മണി നൽകുന്നതും കളാൻഡ്ര യൂണിറ്റി കോളജിലെ മികച്ച വിദ്യാർഥിയായ നീനക്ക് ലഭിച്ച അവാർഡ് തുകയുമൊക്കെ ചേർത്താണ് ധനസഹായം കൈമാറിയത്. പാർട്ട് ടൈം ജോലിയിലൂടെ ലഭിച്ച തുകയും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയാണ് നീന രോഗികൾക്ക് സഹായമായി നൽകിയത്.

ഓസ്ട്രേലിയയിൽ ഏതൊരാളും 18 വയസ് പൂർത്തിയാകുന്ന ദിവസം വിപുലമായാണ് ആഘോഷിക്കുന്നത്. രാജ്യത്തിന്‍റെ വികസനത്തിൽ ഭാഗഭാക്കാകാനുള്ള പൗരാവകാശം ലഭിക്കുമെന്നതാണ് ആഘോഷങ്ങൾക്ക് കാരണം. പ്രവാസിയായാലും സ്വദേശിയായാലും പൗരവാകാശത്തിന് അർഹയാകുന്നത് ആഘോഷപൂർവമായാണ് കൊണ്ടാടുന്നത്. ബ്രിസ്ബേനിൽ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരായ കോട്ടയം മോനിപ്പള്ളി വെള്ളിലാംതടത്തിൽ സണ്ണി ജോർജും ഭാര്യ പ്രൈസിയും സഹോദരൻ എറിക്കും നീനയുടെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണയാണ് നൽകിയത്.

സണ്‍ഷൈൻ കോസ്റ്റ് ഗോൾഡൻ ബീച്ച് ഇൻഡോർ ബൗൾസ് ക്ലബ് ഹാളിൽ നീനയുടെ ജ·ദിനമായ ഒക്ടോബർ 22ന് നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്. ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും നടനും സംവിധായകനുമായ ജോയ് കെ.മാത്യുവാണ് കോട്ടയം സ്വദേശിയായ സെബാസ്റ്റ്യൻ തോമസും കൂട്ടുകാരും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് തുക കൈമാറിയത്. ചടങ്ങിൽ നീനയുടെ പിതാവ് സണ്ണി ജോർജ്, മാതാവ് പ്രൈസി സണ്ണി, നടൻ ജോബിഷ് എന്നിവർ സംസാരിച്ചു. മോൻസി മാത്യു, രമേശ് പിട്ടാൻ, ജോണ്‍ ജോസ്, ജോമ്സി ജോസ്, എബി ലൂക്കാസ്, ഷാൻ ചാക്കോ, ലിനി ഷാല്ലിൻ, നിശാൻ, ബോബി, തോംസണ്‍ സ്റ്റീഫൻ, റോണി ആന്‍റണി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ശ്രീദേവി ജോയ്