വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ ജോലി നോക്കുന്നു. എൽഎൽബി കോഴ്സിന് പഠിക്കുന്നതിനുവേണ്ടി മൂന്നു വർഷത്തെ അവധി എടുക്കേണ്ടതുണ്ട്. ഇതിനുള്ള അപേക്ഷ വിദ്യാഭ്യാസ ഡയറക്ടർക്കാണോ സമർപ്പിക്കേണ്ടത്്്്? അതോ സർക്കാരിലേക്കാണോ സമർപ്പിക്കേണ്ടത്? അവധി എത്ര കാലത്തേക്ക് കിട്ടും? ഈ അവധിക്കാലം സർവീസായി പരിഗണിക്കുമോ?
പി. രഘുനാഥ്, കൊല്ലം
പഠനാവശ്യത്തിന് അവധി കെഎസ്ആർ പാർട്ട് ഒന്ന് അപ്പൻഡിക്സ് 12 ബി പ്രകാരമാണ് അനുവദിക്കുന്നത്. ഇത് അനുവദിക്കുന്നതിനുള്ള അധികാരം സർക്കാരിനാണ്. ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സാധാരണ കോഴ്സിന്റെ കാലാവധി വരെയാണ് അവധി അനുവദിക്കുക. സർക്കാരിനാണ് അവധി അനുവദിക്കാനുള്ള അധികാരം എങ്കിലും വകുപ്പു മേധാവിക്ക് ഇത് അനുവദിക്കാനുള്ള ഉത്തരവുണ്ട്. ഈ അവധിക്കാലം സർവീസായി പരിഗണിക്കില്ല.
വകുപ്പു മേധാവിക്കും അവധി അനുവദിക്കാനാകും
03:27 PM Oct 08, 2019 | Deepika.com