ഗോൾഡ്കോസ്റ്റ്: ഗോൾഡ് കോസ്റ്റ് സീറോ മലബാർ കാത്തലിക് മിഷനിൽ എല്ലാവർഷവും നടത്തിവരുന്ന മാതാവിന്റെ തിരുനാൾ ഒക്ടോബർ 29നു ഞായറാഴ്ച ആഘോഷിക്കുന്നു. ഗോൾഡ്കോസ്റ്റിലെ നെരാഗ് സെന്റ് ബ്രിജിഡ് ദേവാലയത്തിൽ റവ. ഫാ. ജോണ്‍ പനന്തോട്ടം, ഫാ. വർഗീസ് വാവോലിൽ. ഫാ. അബ്രഹാം കഴുന്നടിയിൽ, ഫാ. ഫെർണാണ്ടോ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടത്തപ്പെടും.
തിരുനാൾ കർമ്മങ്ങൾ കൊടിയേറ്റോടുകൂടി ആരംഭിക്കും. തുടർന്ന് ജപമാല, പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, ലദീഞ്ഞ്, പ്രദക്ഷിണം. തിരുനാളിന് ഒരുക്കമായി ഭവനങ്ങൾതോറും എല്ലാദിവസവും ജപമാല പ്രാർത്ഥനയും നടത്തപ്പെടുന്നു.
തിരുനാളിന്റെ വിജയത്തിനായി ഫാ. അബ്രഹാം കഴുന്നടിയിൽ, ജോമോൻ തോമസ്, ജെസണ്‍ സൈമണ്‍, ഓമന സിബു, സിബു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
റിപ്പോർട്ട്: ചെറിയാൻ വേണാട്